ആഭ്യന്തരമന്ത്രിയുടെ നിർദേശം; കുടിയേറ്റ തൊഴിലാളികളുടെ രേഖകൾ പരിശോധിക്കുന്നത് ശക്തമാക്കി കർണാടക പോലീസ്

ബെംഗളൂരു : വിദേശ പൗരന്മാരുടെയും അനധികൃത കുടിയേറ്റക്കാരുടെയും രേഖകൾ പരിശോധിക്കാൻ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിർദേശത്തെ തുടർന്ന്, എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും രേഖകൾ പരിശോധിക്കാൻ ഒരുങ്ങി സിറ്റി പോലീസ്.

പരിശോധിച്ച 4,000 തൊഴിലാളികളിൽ മതിയായ വിവരങ്ങൾ സമർപ്പിച്ച 518 തൊഴിലാളികളെ തിങ്കളാഴ്ച രാവിലെ മംഗലാപുരത്ത് രേഖകൾ പരിശോധിക്കുന്നതിനായി കസ്റ്റഡിയിലെടുത്തതായി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. ഇവരുടെ വോട്ടേഴ്‌സ് ഐഡന്റിറ്റി ആധാർ പോലുള്ള തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചുവരികയാണ്. ആധാർ കാർഡുകളിലും ബാങ്ക് പാസ്‌ബുക്കുകളിലും പോലീസിന് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ക്രോസ് വെരിഫൈ ചെയ്യാൻ ബാങ്ക്, റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

കൂടാതെ, ഈ തൊഴിലാളികൾ രാജ്യത്തിന് പുറത്ത് ആരുമായും സംസാരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അവരുടെ കോൾ ഡീറ്റെയിൽസ് രേഖകൾ പരിശോധിച്ചുവരികയാണ്. റെയിൽവേ സ്റ്റേഷന്റെയോ വിമാനത്താവളത്തിന്റെയോ ഫോട്ടോഗ്രാഫുകൾ അവരുടെ കൈവശമുണ്ടോയെന്ന് അവരുടെ മൊബൈൽ ഫോണുകളിലെ ഫോട്ടോ ഗാലറിയും പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts