പാലിന് 5 രൂപ വരെ കൂടാം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

milk

ബെംഗളൂരു: കർണാടകയിൽ പ്രമുഖ പാൽ ബ്രാൻഡായ ‘നന്ദിനി’ പാലിന്റെ വില വർദ്ധിപ്പിക്കാൻ ആലോചന. ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്നുതന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പാൽ ഉൽപ്പാദനച്ചെലവും ഭരണപരമായ ചെലവുകളും കുത്തനെ ഉയർന്ന സാഹചര്യത്തിൽ, കുറഞ്ഞത് 10 രൂപയുടെയെങ്കിലും വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പാൽ യൂണിയനുകൾ ഇന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നിവേദനം നൽകും. ക്ഷീരകർഷകരുടെ ക്ഷേമം ഉറപ്പാക്കാനും ഉൽപ്പാദന മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനും പാൽ വില വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കർഷക സംഘടനകളും വ്യക്തമാക്കുന്നു.…

Read More

മലിനജലം കുടിപ്പിച്ചു, തടങ്കലിൽ വച്ച് മൃഗീയ മർദ്ദനം; മലയാളി വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗ്; 9 സഹപാഠികൾക്കെതിരെ വധശ്രമത്തിന് കേസ്, 5 പേർ കസ്റ്റഡിയിൽ

ബംഗളുരു : മലയാളി വിദ്യാർത്ഥിക്ക് നേരെ സഹപാഠികളായ മുതിർന്ന വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗ്. തൃശൂർ ചാവക്കാട് സ്വദേശിയും പാണ്ഡേശ്വർ ശ്രീനിവാസ് കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിയുമായ അമീർ അലിക്കും സഹപാഠിക്കുമാണ് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നത്. മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജിലാണ് സംഭവം. സംഭവത്തിൽ അമീർ അലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒമ്പത് മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, റാഗിംഗ് വിരുദ്ധ നിയമലംഘനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി മംഗളൂരു സൗത്ത് (പാണ്ഡേശ്വർ) പോലീസ് കേസെടുത്തു. കേസിൽ ഉൾപ്പെട്ട…

Read More

സംസ്ഥാനത്തെ നടുക്കി പ്രകൃതിയുടെ കലി തുള്ളൽ; കനത്ത മഴയിലും മിന്നലിലും; മൂന്ന് മരണം, 44 വളർത്തു മൃഗങ്ങളും ചത്തു

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മിന്നലും തിരിച്ചെത്തിയതോടെ മൂന്ന് പേർ മരിക്കുകയും 44 ആടുകൾ ചത്തൊടുങ്ങുകയും ചെയ്തു. സംസ്ഥാനത്തുടനീളം അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലും കാറ്റോടുകൂടിയ കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കലബുറഗി ജില്ലയിലെ കമലപ്പൂർ താലൂക്കിലെ നാഗൂർ ഗ്രാമത്തിൽ കൃഷിയിടത്തിലെ മരച്ചുവട്ടിൽ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റ് ലക്ഷ്മി ഗുട്ടെദാർ (45), സെയ്ജാദ് ബീ (60) എന്നീ രണ്ട് സ്ത്രീകൾ മരിച്ചു. ബിദാർ സൗത്തിലെ ഉദബാനളളി ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇടിമിന്നലേറ്റ് കർഷകൻ…

Read More

സ്കൂളുകൾക്ക് 19 ദിവസം നീളുന്ന ദസറ അവധി; അധ്യയന വർഷത്തെ കലണ്ടർ പ്രഖ്യാപിച്ചു; എന്നുമുതൽ അറിയാൻ വായിക്കാം

ബംഗളുരു : സാംസ്കാരിക നഗരമായ മൈസൂരുവിൽ ലോകപ്രശസ്തമായ ദസറ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുമ്പോൾ, സംസ്ഥാനത്തെ സ്കൂളുകൾക്കുള്ള ദസറ അവധിക്കാലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് പ്രസിദ്ധീകരിച്ച വാർഷിക അക്കാദമിക് കലണ്ടർ അനുസരിച്ച് ഒക്ടോബർ 3 മുതൽ ഒക്ടോബർ 21 വരെ തുടർച്ചയായി 19 ദിവസത്തെ അവധിയാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ പ്രൈമറി-ഹൈസ്കൂളുകൾക്കും ഈ അവധി ബാധകമായിരിക്കും. ഒക്ടോബർ 2-ന് ഗാന്ധി ജയന്തി പൊതുഅവധിയായതിനാൽ അതിന് തൊട്ടടുത്ത ദിവസമായ ഒക്ടോബർ 3 ശനിയാഴ്ച മുതലാണ്…

Read More