ചെന്നൈ: നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തതായി കാണിച്ച് സഹോദരിയും പ്രമുഖ നടിയുമായ രാധ ചെന്നൈ പൊലീസിൽ പരാതി നൽകി. ഒപ്പിട്ടു വച്ചിരുന്ന അഞ്ച് ചെക്കുകൾ ഉപയോഗിച്ച് പണം കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഇന്ന് രാവിലെ ചെന്നൈ പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തിയാണ് രാധ പരാതി സമർപ്പിച്ചത്.
ചെന്നൈയിലെ എ.ആർ. സ്ട്രീറ്റിലുള്ള വീട്ടിൽ രണ്ടു നിലകളിലായിട്ടാണ് സഹോദരങ്ങൾ ഒന്നിച്ചു താമസിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായും വ്യക്തിപരമായ കാരണങ്ങളാലും കേരളം, മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാധ നിരന്തരം യാത്ര ചെയ്തിരുന്നു. ഇത്തരത്തിൽ യാത്രയിലായിരുന്ന സമയത്ത് മുറിയിൽ സൂക്ഷിച്ചിരുന്ന ചെക്കുകൾ അംബിക കൈവശപ്പെടുത്തുകയായിരുന്നുവെന്ന് രാധ പരാതിയിൽ പറയുന്നു.
ബിസിനസ് ആവശ്യങ്ങൾക്കായി ഒപ്പിട്ടു വച്ച അഞ്ച് ചെക്കുകളാണ് നഷ്ടപ്പെട്ടത്. അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്ന വിവരം വ്യക്തമായതെന്ന് രാധ അറിയിച്ചു. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]