മാളുകളിൽ കാർ എവിടെ പാർക്ക് ചെയ്തെന്ന് ഇനി മറക്കില്ല; ഗൂഗിൾ മാപ്‌സിലെ ഈ മാജിക് ഫീച്ചറിനെക്കുറിച്ച് അറിയാമോ?

ബെംഗളൂരു: അപരിചിതമായ നഗരങ്ങളിലോ വലിയ മാളുകളിലോ തിരക്കേറിയ മാർക്കറ്റുകളിലോ വാഹനം പാർക്ക് ചെയ്ത് കഴിഞ്ഞ് അത് തിരികെ കണ്ടെത്താനാകാതെ മണിക്കൂറുകൾ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി ഗൂഗിൾ മാപ്‌സിന്റെ പുതിയ സവിശേഷത. ഗൂഗിൾ മാപ്‌സിലെ ‘സേവ്ഡ് പാർക്കിംഗ്’ (Saved Parking) എന്ന ഫീച്ചർ ഉപയോഗിച്ച് വാഹനം പാർക്ക് ചെയ്ത കൃത്യസ്ഥലം ഇനി ഫോണിൽ റെക്കോർഡ് ചെയ്തു വെക്കാം.

പാർക്കിംഗ് സ്ഥലം ഓർത്തു വെക്കുന്നതിനൊപ്പം പാർക്കിംഗ് ഫ്ലോർ, പില്ലർ നമ്പർ തുടങ്ങിയ പ്രധാന വിവരങ്ങളും ആപ്പിൽ കുറിച്ചു വെക്കാൻ സാധിക്കും. കൂടാതെ പാർക്കിംഗ് സമയപരിധി നിശ്ചയിക്കാനും, പാർക്ക് ചെയ്ത സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും, ഈ ലൊക്കേഷൻ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പങ്കുവെക്കാനുമുള്ള സൗകര്യവും ഇതിലുണ്ട്.

തിരികെ വാഹനത്തിലേക്ക് മടങ്ങുമ്പോൾ ഗൂഗിൾ മാപ്‌സ് തുറന്ന് ‘സേവ്ഡ് പാർക്കിംഗ്’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘ഡയറക്ഷൻസ്’ അല്ലെങ്കിൽ ‘സ്റ്റാർട്ട്’ നൽകിയാൽ ആപ്പ് നിങ്ങളെ നേരിട്ട് വാഹനത്തിന് അടുത്തെത്തിക്കും. കൃത്യസ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ‘ക്ലിയർ’ എന്ന ഓപ്ഷൻ നൽകി ഈ ലൊക്കേഷൻ നീക്കം ചെയ്യാവുന്നതാണ്.

ഒരു പാർക്കിംഗ് സ്ഥലം എങ്ങനെ സംരക്ഷിക്കാം?

  • ആൻഡ്രോയിഡ്, ഐഫോൺ ഫോണുകളിൽ ആദ്യം ജി.പി.എസ് (GPS) ഓൺ ചെയ്ത ശേഷം ഗൂഗിൾ മാപ്‌സ് ആപ്പ് തുറക്കുക.

  • നിങ്ങളുടെ നിലവിലെ സ്ഥാനം കാണിക്കുന്ന നീല ഡോട്ടിൽ ടാപ്പ് ചെയ്യുക.

  • താഴെ കാണുന്ന ഓപ്ഷനുകളിൽ നിന്ന് ‘സേവ് പാർക്കിംഗ്’ (Save Parking) എന്നത് തിരഞ്ഞെടുക്കുക.

  • ഇതോടെ മാപ്പിൽ ‘P’ എന്ന ചിഹ്നം ദൃശ്യമാകും.

  • ഇവിടെ പില്ലർ നമ്പർ, ഫ്ലോർ വിവരങ്ങൾ, സമയപരിധി അല്ലെങ്കിൽ കാറിന്റെ ഫോട്ടോ പോലുള്ള പ്രധാന വിവരങ്ങൾ കുറിപ്പായി ചേർക്കാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts