ബെംഗളൂരുവിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: വൻതോതിൽ നിയമവിരുദ്ധമായി സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ 38-കാരനായ നിർമ്മാണത്തൊഴിലാളിയെ ഡോബ്സ്പേട്ട് പൊലീസ് അറസ്റ്റ് ചെയ്തു. തുമകൂരു ജില്ലയിലെ പാവഗഡ സ്വദേശിയായ ശിവശങ്കറാണ് പിടിയിലായത്. ഇയാളിൽ നിന്ന് 600 ജെലാറ്റിൻ സ്റ്റിക്ക്, 100 ഡിറ്റനേറ്ററുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. നെലമംഗല താലൂക്കിലെ ജാജൂരിന് സമീപത്തുനിന്നാണ് വെള്ള കാറിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാർ തടഞ്ഞുനിർത്തി സ്ഫോടകശേഖരം പിടിച്ചെടുത്തത്. ക്വാറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ സോളൂരിന് സമീപത്തെ അനധികൃത കരിങ്കൽ ക്വാറിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂരിൽ നിന്നാണ് പ്രതി ഇവ ശേഖരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts