സ്ലീപ്പർ ബസ് അപകടം: പരിക്കേറ്റ ബസ് ഡ്രൈവർ കൂടി മരിച്ചു;

ബെംഗളൂരു : ചിത്രദുർഗയിലെ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിഗ്ഗാവിയിലെ സ്വകാര്യ ബസ് ഡ്രൈവർ മുഹമ്മദ് റഫീഖ് (35) ഇന്ന് രാവിലെ മരിച്ചു.

വ്യാഴാഴ്ച രാത്രി വൈകി ഒരു ലോറി ബസിൽ ഇടിച്ചുകയറി തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. ബസ് ഡ്രൈവർ മുഹമ്മദ് റഫീഖ് പരിക്കേറ്റ് കെഎംസിആർഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, ഇന്ന് രാവിലെ അദ്ദേഹം മരിച്ചു. സംഭവത്തിൽ പരിക്കേറ്റ ക്ലീനർ സാദിഖ് ചികിത്സയിലാണെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

ഇന്നലെ വിദഗ്ധ ചികിത്സയ്ക്കായി മുഹമ്മദ് റഫീഖിനെ ഹുബ്ബള്ളി കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്യൂണ്. പുലർച്ചെ 12:30 ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോയി. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തുടർന്ന് ഇന്ന് രാവിലെ 6 മണിക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts