ബെംഗളൂരു – തിരുവനന്തപുരം റൂട്ടില്‍ 42 ബര്‍ത്തുകളോടെ കേരള ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസ് സർവീസ് നാളെ മുതൽ; തീപിടിക്കാത്ത വിന്‍ഡോ കര്‍ട്ടണ്‍ എന്നിവയടക്കം സവിശേഷതകൾ ഇങ്ങനെ

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളികളുടെ സുഖയാത്രയ്ക്ക് കേരള ആർടിസി പുതിയ എസി സീറ്റർ കം സ്ലീപ്പർ ബസുകൾ പുറത്തിറക്കി. നാളെ മുതൽ ബസ് സർവീസ് ആരംഭിക്കും. ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ ഓടുന്ന പഴയ എസി മൾട്ടി ആക്‌സിൽ ബസുകൾക്ക് പകരമായാണ് സീറ്റർ കം സ്ലീപ്പർ ബസുകൾ പുറത്തിറക്കുന്നത്.

പത്ത് വർഷത്തിലേറെ പഴക്കമുള്ള മൾട്ടി ആക്‌സിൽ ബസുകൾ ഇടയ്ക്കിടെ തകരാറിലാകുകയും റോഡിൽ കുടുങ്ങുകയും ചെയ്യുന്നത് പതിവ് സർവീസ് തടസ്സങ്ങൾക്ക് കാരണമാകുന്നതിനാൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതേസമയം, കർണാടക ആർടിസിയും സ്വകാര്യ ബസുകളും ആധുനിക സ്ലീപ്പർ ബസുകൾ ഉപയോഗിച്ചതും യാത്രക്കാരുടെ  എണ്ണം കേരള ആർടിസിയുടെ വരുമാനം കുറച്ചു.

  പ്രവചനാതീതമായി പലപ്പോഴും പെരുമഴ; ടെക് സിറ്റിക്ക് രക്ഷയാകേണ്ട റഡാർ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി

റൂട്ടും സമയവും

ബെംഗളൂരു – തിരുവനന്തപുരം

സാറ്റലൈറ്റ് ടെര്‍മിനല്‍ (വൈകിട്ട് 5.30) തിരുവനന്തപുരത്ത് പിറ്റേന്ന് (രാവിലെ 8.40)

തിരുവനന്തപുരം – ബെംഗളൂരു

തിരുവനന്തപുരത്ത് നിന്നും (വൈകിട്ട് 5.30) ബെംഗളൂരു സാറ്റലൈറ്റ് ടെര്‍മിനലില്‍ (രാവിലെ 7.55) എത്തും

2151 രൂപയാണ് ടിക്കറ്റ് നിരക്ക് ഇതോടെ ബെംഗളൂരു – തിരുവനന്തപുരം റൂട്ടില്‍ കേരള ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസുകളു
ടെ എണ്ണം നാലാകും.

15 മീറ്റര്‍ നീളമുളള ബസില്‍ കിടന്ന് യാത്ര ചെയ്യാന്‍ 42 ബര്‍ത്തുകളുണ്ട്. ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍, സുരക്ഷയ്ക്ക് ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡര്‍, എബിഎസ് ബ്രേക്ക്, ഫുള്‍ എയര്‍ ഡിസ്‌ക് ബ്രേക്ക്, പാനിക്ക് ബട്ടണ്‍, ഓരോ വിന്‍ഡോയിലും എമര്‍ജന്‍സി എക്‌സിറ്റ്, ബര്‍ത്തുകളില്‍ റീഡിങ് എല്‍ഇഡി ലൈറ്റുകള്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, തീപിടിക്കാത്ത വിന്‍ഡോ കര്‍ട്ടണ്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts