സെലിബ്രിറ്റിയായപ്പോഴാണ് മരുമോളോട് ഭയങ്കര സ്നേഹം വന്നത് ‘, ‘സുധി മരിച്ച ശേഷം രേണുവിനെ വീട്ടിൽ കയറ്റിയത് ഇപ്പോഴെന്ന് വിമർശനം

ഒരു മാസം ബിഗ് ബോസ് ഹൗസില്‍ മത്സരിച്ച ശേഷമാണ് രേണു സുധി ഷോ ക്വിറ്റ് ചെയ്യുന്നത്. പുറത്ത് എത്തിയ ശേഷം ആല്‍ബം ഷൂട്ടും ഉദ്ഘാടനങ്ങളും വിദേശയാത്രയുമൊക്കെയായി രേണു തിരക്കിലാണ്. ബിഗ് ബോസില്‍ നിന്ന് പുറത്ത് എത്തിയതിന് പിന്നാലെ രേണു തന്റെ ആദ്യത്തെ വിദേശയാത്രയും നടത്തി. ദുബായിലേക്കാണ് ഒരു പ്രമോഷന്റെ ഭാഗമായി രേണു സുധി പോയിരുന്നത്.

അടുത്തത് ബഹ്‌റൈനിലേക്കാണ് രേണു സുധിയുടെ യാത്ര. അതിനിടെ കഴിഞ്ഞ ദിവസം ഒരു പരിപാടിക്കായി കൊല്ലത്ത് എത്തിയ രേണു കൊല്ലം സുധിയുടെ വീട്ടില്‍ പോയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊല്ലം സുധിയുടെ അമ്മ രേണുവിനെ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

അല്‍പനേരം ആ വീട്ടില്‍ ചെലവഴിച്ച രേണു, കൊല്ലം സുധിയുടെ പഴയ ഫോട്ടോകളുളള ആല്‍ബം കണ്ട് കണ്ണീരണിയുകയും ചെയ്തു. ഇത് നാടകമാണെന്ന് വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്. ക്യാമറയ്ക്ക് വേണ്ടിയുളള പ്രകടനം മാത്രമാണെന്നും കൊല്ലം സുധിയുടെ മരണശേഷം രേണു ആ കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ആക്ഷേപിക്കുന്നവരും ഉണ്ട്.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അതേസമയം കൊല്ലം സുധിയുടെ മരണശേഷം രേണുവിനെ കടിച്ച് കീറാൻ നടന്നവർക്കൊപ്പം നിന്നവർ അവർ ഒരു സെലിബ്രിറ്റി ആയതിന് ശേഷം ഇപ്പോൾ കെട്ടിപ്പിടിക്കുകയും സ്നേഹം കാണിക്കുകയും ചെയ്യുന്നു എന്നും ആരോപിക്കുന്നവരുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം:

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts