ഗുരുതര ആരോഗ്യ പ്രശ്നം: ദേവി ചന്ദന കഴിഞ്ഞ ഒരു മാസമായി  ആശുപത്രി കിടക്കയിൽ

നടിയും നർത്തകിയുമായ ദേവി ചന്ദന  താൻ നേരിട്ട ഗുരുതരമായ ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞു. ഹെപ്പറ്റൈറ്റിസ് എ  രോഗബാധയെത്തുടർന്ന് തനിക്ക് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും കഴിയേണ്ടി വന്നുവെന്നാണ് നടി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ഏറെക്കാലമായി സീരിയൽ രംഗത്ത് സജീവമായ ദേവി ചന്ദനയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. “ഒരു മാസത്തോളം ആശുപത്രിയിൽ ആയിരുന്നു. ചെറിയ ശ്വാസംമുട്ടലാണ് ആദ്യം അനുഭവപ്പെട്ടത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്. ലിവർ എൻസൈമുകൾ ക്രമാതീതമായി വർദ്ധിക്കുകയും തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു,” ദേവി ചന്ദന പറഞ്ഞു.

രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇപ്പോൾ താൻ ഏകദേശം ഭേദമായി വരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

കുടുംബാംഗങ്ങൾ, ‘അമ്മ’ താരസംഘടന, ഡോക്ടർമാർ, നഴ്‌സുമാർ, സുഹൃത്തുക്കൾ, വിദ്യാർത്ഥികളുടെ മാതാപിതാക്കൾ എന്നിവരിൽ നിന്നെല്ലാം വലിയ പിന്തുണ ലഭിച്ചതായും അവർ നന്ദിയോടെ സ്മരിച്ചു.

“തിരിച്ചുവരും. ഓൺ ദ വേ ആണ്. രണ്ടാഴ്ചയും കൂടെ കഴിഞ്ഞാൽ പൂർവ്വാധികം ശക്തിയായിട്ട് വരും. പ്രാർഥിച്ചവർക്കെല്ലാം നന്ദി. ആർക്കും അസുഖങ്ങൾ വരാതിരിക്കട്ടെ,” എന്ന് പറഞ്ഞുകൊണ്ടാണ് ദേവി ചന്ദന തന്റെ വ്‌ളോഗ് അവസാനിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts