മകൾ കുളിക്കുന്ന വീഡിയോ പകർത്തി ബ്ലാക്​മെയിലിങ്; 18കാരനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി പിതാവ്

death

ആഗ്ര: മകൾ കുളിക്കുന്ന വീഡിയോ പകർത്തി ബ്ലാക്​മെയിലിങ് നടത്തിയ യുവാവിനെ കൊലപ്പെടുത്തി പിതാവ്. ആഗ്രയിലാണ് സംഭവം. വെഡ്ഡിങ് ഫോട്ടോഗ്രാഫറായിരുന്ന രാകേഷ് സിങ് (18) ആണ് കൊല്ലപ്പെട്ടത്.

ദേവിറാം(45) എന്നയാളാണ് കൊലപ്പെടുത്തിയത്. 18 മാസത്തെ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകം അറിയുന്നത്. രാകേഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം വീപ്പയിലാക്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം

മകൾ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് രാകേഷ് സിങിനെ ദേവിറാം കടയിലേക്ക് വിളിച്ചുവരുത്തിയതെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ബന്ധുവിന്റെ സഹായത്തോടെ മൃതദേഹം ഒരു പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ചു.

പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ദേവിറാം രാകേഷിന്റെ മോട്ടോർ സൈക്കിൾ ഖാരി നദിയിൽ ഉപേക്ഷിച്ചതായും പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോണും പുഴയിലെറിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായ്പ എഴുതിതള്ളുക; കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി മുണ്ടക്കൈ -ചൂരൽമല നിവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍
[masterslider id="10"]

Related posts

Click Here to Follow Us