സ്ത്രീകളോട് മോശമായി പെരുമാറി’; സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതി.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാവായ മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്.

കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

സ്വർണക്കടത്ത് കേസ് പ്രതിയായ സ്ത്രീയാണ് കടകംപള്ളിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നത്.

മുൻ മന്ത്രി വുമണൈസറാണെന്നും കുമരകത്ത് നടന്ന സമ്മേളനത്തിൽവെച്ച് തന്റെ അനുമതിയില്ലാതെ ഫോട്ടോയെടുക്കാനും ചുമലിൽ പിടിക്കാനും ശ്രമിച്ചെന്നും അശ്ലീല ഓഡിയോ സന്ദേശങ്ങൾ അയച്ചെന്നും അതിജീവിത ആരോപിച്ചിരുന്നു.

മന്ത്രി മന്ദിരത്തിലെത്തുന്ന സ്ത്രീകളുടെ നമ്പർ കൈക്കലാക്കി സന്ദേശങ്ങൾ അയച്ചതായി മറ്റു പരാതികളുമുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

പ്രത്യേക അന്വേഷണസംഘം ഇതിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കടകംപള്ളിക്കെതിരെ സമാന പരാതിയെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
[masterslider id="10"]

Related posts