ആദ്യ പിറന്നാൾ ആഘോഷത്തിനിടെ കെട്ടിടം തകർന്നുവീണ് അമ്മയും കുഞ്ഞുമടക്കം 17 പേർ മരിച്ചു; ;അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ആറുപേരെ രക്ഷിച്ചു

പിറന്നാളാഘോഷിക്കുന്ന കുഞ്ഞും അമ്മയും ഉൾപ്പെടെ കെട്ടിടം തകർന്ന് 17 പേർ മരിച്ചു. ഉത്കർഷ ജോയിലിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനിടെയാണു ദുരന്തം.

വിജയ് നഗറിൽ 50 ഫ്ലാറ്റുകളുള്ള രാം ഭായി സമുച്ചയത്തിലെ 12 ഫ്ലാറ്റുകൾ അടങ്ങിയ 4 നില വിങ്ങാണു ബുധനാഴ്ച പുല‍ർച്ചെ 12.05നു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലേക്കു തകർന്നുവീണത്.

പിറന്നാളാഘോഷിക്കുന്ന കുഞ്ഞും അമ്മ അരോഹി ഓംകാറും (24) വീട്ടുകാരും അതിഥികളും മറ്റുള്ളവരും ഉൾപ്പെടെ 17 പേരാണു മരിച്ചത്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ഇന്നലെ പകൽ വരെ നീണ്ട തിരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ആറുപേരെ രക്ഷിച്ചു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

13 വർഷം മുൻപു നിർമിച്ച കെട്ടിടത്തിനു പ്രത്യക്ഷത്തിൽ ഗുരുതരമായ തകരാറുകളുണ്ടായിരുന്നില്ലെന്നും അത്തരമൊരു കെട്ടിടം പൊടുന്നനെ തകർന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

കെട്ടിട നിർമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായും വീട് നഷ്ടപ്പെട്ടവർക്കു താൽക്കാലിക താമസസൗകര്യം ഒരുക്കിയതായും വസായ്–വിരാർ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
[masterslider id="10"]

Related posts