പനത്തൂരിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; ബദൽ മാർഗങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: ബാലെഗെരെ ടി ജംക്ഷൻ മുതൽ പനത്തൂർ റെയിൽവേ ബ്രിഡ്ജ് ജംക്ഷൻ വരെ ഇന്ന് മുതൽ ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

വൈറ്റ്ടോപ്പിങ് നടക്കുന്നതിനാലാണ് ഇന്ന് രാത്രി 11 മുതൽ ഞായറാഴ്ച രാത്രി 11 വരെ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ബദൽ മാർഗങ്ങൾ
പനത്തൂരിൽ നിന്നു ബാലെഗെരെയിലേക്കു പോകുന്ന വാഹനങ്ങൾ പനത്തൂർ ദിന്നെ റോഡിൽ നിന്നു ഇടതു തിരിഞ്ഞ് വിബ്ജിയോർ റോഡ്, വരത്തൂർ, സിൽവർ ഓക്ക് റോഡ് വഴി പോകണം.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

ബാലെഗെരെ ടി ജംക്ഷനിൽ നിന്നു പനത്തൂരിലേക്കു പോകുന്നവർ പനത്തൂർ ദിന്നെ റോഡ്, വിബ്ജിയോർ റോഡ് വഴി മാറത്തഹള്ളി ബ്രിഡ്ജ് വഴി പോകണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts