സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ നട്ടെല്ലിന് പരുക്ക്; യുവാവ് മരിച്ചു

ബെംഗളൂരു: സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ നട്ടെല്ലിന് പരുക്കേറ്റ യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവം.

കുശാൽനഗർ സ്വദേശി നിഷാന്ത് (35) ആണ് മരിച്ചത്. മൊബൈൽ ഷോപ്പ് ഉടമയായ നിഷാന്ത് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കായാണ് ചിക്കമഗളുരുവിലെത്തിയത്.

ഞായറാഴ്ചയാണ് സുഹൃത്തുക്കൾക്കൊപ്പം നിഷാന്ത് റിസോർട്ടിൽ മുറിയെടുത്തത്. തുടർന്ന് സ്വിമ്മിംഗ് പൂളിൽ നീന്താൻ ഇറങ്ങിയ നിഷാന്തിന്റെ നട്ടെല്ലിന് ഗുരുതമായി പരുക്കേൽക്കുകയായിരുന്നു.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിക്കമഗളുരു പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts