കാറ്റിൽ പറത്തി നിരോധനം; ഉപരിതലത്തിൽ മിന്നിത്തിളങ്ങി വലിയ LED ബോർഡുകൾ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികയിൽ (ബിബിഎംപി) അനുമതിയില്ലാതെ വാണിജ്യപരസ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ എൽഇഡി ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി റിപ്പോർട്ട് .

എന്നാൽ, ഇത്തരം ഹോർഡിംഗുകൾ നിരോധിച്ചിട്ടും പരസ്യദാതാക്കൾക്കെതിരെ നടപടിയെടുക്കാത്തതിനാൽ നഗരസഭ കണ്ണടച്ചിരിക്കുകയാണ്.

ബ്രിഗേഡ് റോഡ്, ഡിക്കൻസൺ റോഡ്, ജയനഗർ, എംജി റോഡ്, ഹെബ്ബാൾ എന്നിവയാണ് ഇത്തരം എൽഇഡി ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള ചില സ്ഥലങ്ങൾ.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

ചില പ്രദേശങ്ങളിൽ, ഈ പരസ്യ ബോർഡുകൾ സ്വകാര്യ വസ്‌തുവിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കോർപ്പറേഷന്റെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വാണിജ്യപരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്.

2018-ൽ ബിബിഎംപി എല്ലാത്തരം വാണിജ്യ ഹോർഡിംഗുകളും നിരോധിച്ചത്.

എൽഇഡി പരസ്യ ബോർഡുകൾ നിരോധിച്ചിട്ടുണ്ടെന്നും അത്തരം ബോർഡുകൾ നീക്കം ചെയ്യാൻ സോണൽ കമ്മീഷണർമാർക്കും ജോയിന്റ് കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിബിഎംപിയുടെ റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യൽ കമ്മീഷണർ മുനിഷ് മൗദ്ഗിൽ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചില എൽഇഡി ബോർഡുകൾ നീക്കം ചെയ്‌തെങ്കിലും കോടതിയുടെ സ്‌റ്റേ ഉത്തരവുകൾ കാരണം ചിലത് നീക്കം ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് ബിബിഎംപിയുടെ കിഴക്കൻ മേഖല സോണൽ കമ്മിഷണർ സ്‌നേഹൽ ആർ. വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;
[masterslider id="10"]

Related posts