മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ ഒന്നരവയസുകാരന്‍ മുറുക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം.

മാങ്കാംകുഴി മലയില്‍പടീറ്റേതില്‍ വീട്ടില്‍ വിജീഷ്, ദിവ്യാദാസ് ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഷ്ണവാണ് മരിച്ചത്.

കുട്ടി മുറുക്ക് സ്വയം എടുത്ത് കഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

സംഭവം നടക്കുമ്പോള്‍ വൈഷ്ണവിന്‍റെ സഹോദരി വൈഗയും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

കുട്ടിയുിടെ അച്ഛന്‍ വിജീഷ് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി പാലക്കാട് പോയിരിക്കുന്ന സമയത്താണ് അപകടമുണ്ടായത്.

തൊണ്ടയില്‍ മുറുക്ക് കുടുങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts