ബെംഗളൂരു വിമാനത്താവളത്തിൽ 3 യാത്രക്കാരിൽ നിന്ന് 67 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി

ബെംഗളൂരു: മൂന്ന് വ്യത്യസ്ത കേസുകളിലായി 67 ലക്ഷം രൂപ വിലമതിക്കുന്ന 1.13 കിലോ സ്വർണം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. 2 സ്ത്രീകൾ ഉൾപ്പെടെ 3 യാത്രക്കാരിൽ നിന്നാണ് 67 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.

 

കൗലാലംപൂരിൽ നിന്ന് എത്തിയ ഇന്ത്യൻ വംശജയായ ഒരു വനിതാ യാത്രക്കാരി ബ്ലൗസിന്റെ മറുവശത്ത് അകത്തെ ലൈനിംഗ് തുണിക്കടിയിൽ 300 ഗ്രാം സ്വർണ്ണ ഒളിപ്പിച്ച നിലയിലായിരുന്നു.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

 

കുവൈറ്റിൽ നിന്ന് എത്തിയ ഒരു പുരുഷ യാത്രക്കാരന്റെ പക്കൽ ഡ്രൈ ഫ്രൂട്ട്‌സ് പെട്ടിയിൽ ഒളിപ്പിച്ച 250 ഗ്രാം ഭാരവും 15 ലക്ഷം രൂപ വിലയുള്ളതുമായ ചെറിയ സ്വർണക്കഷണങ്ങൾ ഉണ്ടായിരുന്നു. സ്വർണത്തിനൊപ്പം ഐഫോണും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

 

മൂന്നാമത്തെ കേസിൽ മലേഷ്യയിൽ നിന്ന് എത്തിയ ഇന്ത്യൻ വംശജയായ യുവതി 34 ലക്ഷം രൂപ വിലമതിക്കുന്ന 578 ഗ്രാം സ്വർണവുമായാണ് പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
[masterslider id="10"]

Related posts