ബല്ലാരി റോഡിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ബല്ലാരി റോഡിൽ ഞായറാഴ്ച പുലർച്ചെ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജയനഗർ സ്വദേശി ഷെയ്ക്ക് അഹമ്മദ് 25 ആണ് മരിച്ചത്

 

രാവിലെ 8.15 ഓടെ കോഗിലുവിൽ നിന്ന് അധികം ദൂരെയല്ലാതെ റൈത്താര സന്തേയ്ക്ക് സമീപമുള്ള ഫ്‌ളൈ ഓവറിൽ വെളുത്ത ഹ്യുണ്ടായ് ഐ20-യും മെറൂൺ ഫിയറ്റും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

 

വിദ്യാരണ്യപുരയിലെ വീട്ടിൽ നിന്ന് നന്ദിഹിൽസിലേക്ക് പോകുകയായിരുന്ന ഭാര്യ ലക്ഷ്മി (42), ഇവരുടെ മകൾ ഇഞ്ചര (17), ബന്ധുവായ ശോഭ (42) എന്നിവരെ ഓടിച്ചിരുന്ന നരേന്ദ്രബാബു (52) എന്നിവരാണ് മെറൂൺ കാരിൽ ഉണ്ടായിരുന്നത്.

 

ഇടിയുടെ ആഘാതത്തിൽ വെള്ള കാറിന്റെ മുൻഭാഗം തകരുകയും മെറൂൺ കാറിന്റെ ബോണറ്റിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts