യുപിഐ – എടിഎം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചു; ഇനി കാർഡില്ലാതെ എടിഎമ്മിൽ നിന്ന് പണമെടുക്കാം!

banking bank

ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പ്രകടമായ വളർച്ചയാണ് രാജ്യം കാഴ്ചവെക്കുന്നത്. ഇതിൽ ഏറ്റവും പുതിയതാണ് ‘യുപിഐ എടിഎം’.

കാർഡില്ലാതെ എടിഎമ്മിൽ നിന്ന് പണമെടുക്കാൻ അനുവദിക്കുന്ന സംവിധാനമാണ് ഇത്. രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം ആണ് ഹിറ്റാച്ചി അവതരിപ്പിച്ചത്.

ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് യുപിഐ എടിഎം അവതരിപ്പിച്ചത്.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

എടിഎം കാർഡുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഈ സംവിധാനം സഹായിക്കും. പണമെടുക്കാനായി കാർഡ് കൈയിൽ കരുതേണ്ടതില്ല.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും മറ്റും ചേരുന്നതിൽ നിന്ന് പരിഹാരം കാണാൻ യുപിഐ എടിഎമ്മിന് കഴിയും.

ബാങ്കിംഗ് സേവനങ്ങളിലേക്ക് എളുപ്പത്തിൽ ആക്‌സസ് നൽകാൻ യുപിഐ എടിഎമ്മിന് കഴിയുന്നു.

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എടിഎം പ്രവർത്തിക്കുന്നത്. സാങ്കേതികവിദ്യയുമായി സമന്വയിച്ച് അത്യാധുനിക സൗകര്യങ്ങൾ നൽകുകയാണ് ഹിറ്റാച്ചി പേയ്‌മെന്റ് ലക്ഷ്യമിടുന്നത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

3,000-ത്തിലധികം എടിഎം ലോക്കേഷനുകളിലാണ് യുപിഐ എടിഎം സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts