ലൈസൻസില്ലാത്ത തോക്കുമായി ബൈക്കിൽ കറക്കം; മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാത്ത് ലൈസൻസില്ലാത്ത തോക്കുമായി ബൈക്കിൽ കറങ്ങിയ മലയാളികൾ പിടിയിൽ.

നഗരത്തിലെ ബജ്പെ ഒഡ്ഡിഡകള ഭാഗങ്ങളിലാണ് ഇവർ തോക്കുമായി ബൈക്കിൽ കറങ്ങിയത്. മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തു.

ലൈസൻസില്ലാത്ത പിസ്റ്റൾ, ബൈക്ക്, രണ്ട് മൊബൈൽ ഫോണുകൾ എന്നിങ്ങനെ 1,45,000 രൂപ വിലമതിക്കുന്ന സാധനങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുത്തട്ടുണ്ട്

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

മഞ്ചേശ്വരം സ്വദേശികളും ഉള്ളാൾ ഹൊസഹിതിലു താമസക്കാരനുമായ ബലേപുരി വീട്ടിൽ അബ്ബാസ് എന്ന ബെഡി അബ്ബാസ്(61), കുത്താർ ഗുരുപ്രിയ അപാർട്ട്മെന്റിലെ യശ്വന്ത് കുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.

മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ അബ്ബാസിന് എതിരെ അബ്കാരി കേസ്, അക്രമ കേസ് എന്നിങ്ങനെയും കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ അബ്കാരി കേസ്, മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ആക്രമണ ശ്രമത്തിനുള്ള കേസ് എന്നിവ നിലവിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts