നിങ്ങൾക്ക് രാഷ്ട്രീയം പഠിക്കണോ ? നഗരത്തിൽ ഇന്റെർഷിപ്പോടു കൂടി രാഷ്ട്രീയം പഠിക്കാൻ സ്കൂൾ തുടങ്ങാൻ ഒരുങ്ങി സർക്കാർ

collage

ബെംഗളൂരു: വരുംകാല മന്ത്രിമാരെയും സാമാജികരെയും വാർത്തെടുക്കുന്നതിലേക്ക് രാഷ്ട്രീയ അഭിരുചിയുള്ള യുവജനങ്ങൾക്കായി രാഷ്ട്രീയ പരിശീലന സ്കൂൾ ആരംഭിക്കാൻ സ്പീക്കർ യു.ടി.ഖാദർ സർക്കാരിന് നിർദേശം നൽകി.

ബിരുദധാരികൾക്ക് ആകും ഇവിടെ പ്രവേശനം നൽകുക.

പുണെയിലുള്ള രാഷ്ട്രീയ പഠന സ്കൂളിനെ മാതൃകയാക്കിയാകും ഇതെന്നും സർക്കാരിനോട് സമഗ്ര പാഠ്യപദ്ധതി രൂപീകരിക്കാൻ ആവശ്യപ്പെടുമെന്നും ഖാദർ പറഞ്ഞു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

ഒരു വർഷമായിരിക്കും കോഴ്സ് കാലാവധി. 6 മാസം ക്ലാസ്സ്‌റൂം പഠനവും ബാക്കി 6 മാസം ജനങ്ങൾക്കിടയിലുള്ള രാഷ്ട്രീയ പരിശീലനവും സാധ്യമാക്കും. ഇന്റേൺഷിപ്പും ഉണ്ടാകും. സ്ഥിര അദ്ധ്യാപകർക്ക് പുറമെ രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ വിദഗ്ദ്ധരും ക്ലാസ് നയിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts