ഇതര സംസ്ഥാന വാഹനങ്ങൾക്ക് സംസ്ഥാനത്തെ 4 കടുവ സങ്കേതങ്ങളിൽ പ്രവേശന ഫീസ് ഈടാക്കും

ബെംഗളൂരു: കടുവ സങ്കേതങ്ങളിൽ ഇതര സംസ്ഥാന വാഹനങ്ങൾക്ക് വനംവകുപ്പ് പ്രവേശനഫീസ് ഏർപ്പെടുത്തുന്നു. ബന്ദിപ്പൂർ, നഗർഹോളെ, ഉത്തരകന്നഡയിലെ കാളി, ബില്ലിഗിരി രാംനാഥ (ബി.ആർ.ടി.സി) സങ്കേതങ്ങളിലേക്കാണ് പ്രവേശന ഫീസ് ഏർപ്പെടുത്തിയത്. കാര് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് 20 രൂപയും ഭാരവാഹനങ്ങൾക്ക് 50 രൂപയുമാണ് നിരക്ക്. കേരളവുമായി അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ, നഗർഹോളെ, സങ്കേതങ്ങളിൽ ഏപ്രിൽ മുതൽ പ്രവേശനഫീസ് ഈടാക്കുന്നുണ്ട്.

  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

തമിഴ്‌നാട് ഗോവ സംസ്ഥാനങ്ങളുമായി കടുവ സങ്കേതങ്ങൾ അതിർത്തി പങ്കിടുന്നുണ്ട്. വന്യ ജീവിസങ്കേതങ്ങളുടെ സംരക്ഷണത്തിന് ദേശീയകടുവ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഫീസ് ഏർപ്പെടുത്തുന്നതിന് വനംവകുപ്പ് പ്രിൻസിപ്പലെ ചീഫ് കൺസർവേറ്റർ രാജീവ് രഞ്ജൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts