പരിശീലന വിമാനം പാടത്തേക്ക് അടിയന്തിരമായി ഇടിച്ചിറക്കി

ബെംഗളൂരു: സാങ്കേതിക തകരാർ മൂലം പരിശീലന വിമാനം വിമാനത്താവളത്തിന് പുറത്തുള്ള ബെലഗാവി താലൂക്കിലെ പാടത്തേക്ക് അടിയന്തിരമായി ഇടിച്ചിറക്കി. പൈലറ്റ് ഉൾപ്പടെ രണ്ട് പേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെഡ്ബേർഡ് ഏവിയേഷൻ ഫ്ലൈറ്റ് ട്രെയിനിംഗ് ഓർഗനൈസേഷന്റെ വി.ടി – ആർ ബി.എഫ് എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

സ്ഥിരം പരിശീലന പാറക്കലിനായി ബെളഗാവി സാംബ്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന വിമാനം ഇടിച്ചിറക്കുകയായിരുന്നു. കർഷകരും സമീപവാസികളും അഗ്നിരക്ഷാ സേനയും പോലീസും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. സംഭവത്തിൽ മാരിഹാൾ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts