സത്യപ്രതിജ്ഞ ചടങ്ങ്; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നിയുക്ത കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

ക്വീൻസ് സർക്കിളിൽ നിന്ന് സിദ്ധലിംഗയ്യ സർക്കിളിലേക്കുള്ള എല്ലാത്തരം വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ബാലേകുന്ദ്രി സർക്കിളിൽ നിന്ന് ക്വീൻസ് സർക്കിളിലേക്ക് വരുന്ന വാഹനങ്ങൾ പട്ട ജംഗ്ഷനിലെ തിമ്മയ്യ സർക്കിളിലേക്ക് തിരിച്ചുവിടും. അതേസമയം ബിഎംടിസി ബസ് അടക്കമുള്ള പൊതുവാഹനങ്ങൾ റ് റൂട്ടുകളിലൂടെ കടത്തിവിടും.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

സിടിഒ സർക്കിളിൽ നിന്ന് ക്വീൻസ് സർക്കിളിലേക്ക് ഗതാഗതം നിയന്ത്രിക്കും ഹലസുരു ഗേറ്റിൽ നിന്ന് സിദ്ധലിംഗയ്യ സർക്കിൾ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ദേവാംഗ ജംഗ്ഷൻ, മിഷൻ റോഡ് വഴി തിരിച്ചുവിടും.

സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്ന വിശിഷ്ട വ്യക്തികളുടെ വാഹനങ്ങൾക്ക് സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിലും മറ്റ് വാഹനങ്ങൾക്ക് ബിബിഎംപി ഹെഡ് ഓഫീസ് പരിസരത്തോ ബദാമി ഹൗസിലോ യുണൈറ്റഡ് മിഷൻ കോളേജ് കാമ്പസിലോ പാർക്ക് ചെയ്യാൻ അനുവാദമുണ്ട്.

എന്നാൽ ആർ.ആർ.എം.ആർ. റോഡ്, കസ്തൂർബ റോഡ്, മല്യ ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

പരിപാടിക്കായി എത്തുന്ന ക്ഷണിതാക്കൾ വാഹനത്തിൽ ആർ.ആർ.എം.ആർ. റോഡ്, മല്യ ഹോസ്പിറ്റൽ റോഡ് ഗേറ്റുകൾ വഴി വേദിയിലെത്തണം. വിവിധ ജില്ലകളിൽ നിന്ന് വാഹനങ്ങളിൽ വരുന്നവർക്ക് വാഹനങ്ങൾ പാലസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം. സ്‌ഫോടകവസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, തീപ്പെട്ടികൾ, ലൈറ്ററുകൾ എന്നിവ വേദിയിൽ അനുവദനീയമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts