നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയത് നാല് പുലികളെ

ബെംഗളൂരു: നഗരത്തിലെ വടക്കൻ, തെക്ക് ഭാഗങ്ങളിൽ നാല് പുള്ളിപ്പുലികൾ പ്രധാന റോഡുകളിൽ കറങ്ങുന്നത് കണ്ടതിനെത്തുടർന്ന് വ്യാഴാഴ്ച പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നിവാസികളും ചേർന്ന് പരിശോധന കാര്യക്ഷമമാക്കി.

വടക്കൻ ബെംഗളൂരുവിലെ ജല ഹോബ്ലിയിലെ മീനകുണ്ടെയിലെ ഐടിസി ഫാക്ടറിക്ക് ചുറ്റും പുള്ളിപ്പുലി കറങ്ങുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞപ്പോൾ, തെക്കൻ ബെംഗളൂരുവിലെ ബനശങ്കരി, കെങ്കേരി പ്രദേശങ്ങളിലെ തുറഹള്ളി വനങ്ങളിലും പരിസരങ്ങളിലും മൂന്ന് പുള്ളിപ്പുലികളെയാണ് കണ്ടെത്തിയത്. ഇവിടങ്ങളില്ലേ കന്നുകാലികളെയും പുള്ളിമാനിനെയും കൊന്നതായി റിപ്പോർട്ടുകളുണ്ട്.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു

രണ്ടാഴ്ച മുമ്പ് ഒരു കന്നുകാലിയെ കൊന്ന് തുറഹള്ളി വനത്തിലേക്ക് അപ്രത്യക്ഷമായ പുള്ളിപ്പുലിയെ, ബനശങ്കരി ആറാം സ്റ്റേജിന് സമീപമുള്ള സോമ്പുര നിവാസികൾ കണ്ടിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി എവിടെ കൂട് സ്ഥാപിച്ചു. എന്നാൽ, ഇതേ ഭാഗത്ത് ഉത്തരഹള്ളി മെയിൻ റോഡിലും കെങ്കേരിക്ക് സമീപം കോടിപാളയയിലും രണ്ട് പുലികളെ കൂടി കണ്ടത് ജനങ്ങളിൽ പരിഭ്രാന്തി വർദ്ധിപ്പിച്ചു.

രാവിലെയും വൈകുന്നേരവും നടക്കാനും ജോഗിംഗിനും ഉത്തരഹള്ളി മെയിൻ റോഡ് ഉപയോഗിക്കുന്ന പ്രദേശവാസികൾ ഭീതിയിലാണ്. വ്യാഴാഴ്ചയാണ് യെലഹങ്കയ്ക്ക് സമീപമുള്ള ഐടിസി ഫാക്ടറിക്ക് ചുറ്റും പുലിയെ കണ്ട വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
[masterslider id="10"]

Related posts