ബെംഗളൂരു: നവംബർ 10-ന് വയലിക്കാവിലെ ടി ചൗഡിയ മെമ്മോറിയൽ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്റ്റാൻഡ്-അപ്പ് കോമേഡിയൻ വീർ ദാസിന്റെ ഷോ റദ്ദാക്കണമെന്ന് ഹിന്ദുത്വ സംഘടന പോലീസിനോട് ആവശ്യപ്പെട്ടു. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുകയും ഇന്ത്യയെ മോശമായി കാണിക്കുകയും ചെയ്യുന്ന ദാസിന്റെ ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ആസ്ഥാനമായുള്ള ഹിന്ദു ജനജാഗ്രതി സമിതയാണ് തിങ്കളാഴ്ച വയലിക്കാവൽ പോലീസിന് കത്ത് നൽകിയത്.
യുഎസിലെ വാഷിംഗ്ടൺ ഡിസിയിലെ ജോൺ എഫ് കെന്നഡി സെന്ററിൽ നടന്ന ഒരു ഷോയിൽ ഇന്ത്യയെയും പ്രധാനമന്ത്രിയെയും സ്ത്രീകളെയും കുറിച്ച് ദാസ് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ഉദ്ധരിച്ച് കൊണ്ടാണ് സംഘടനയുടെ സംസ്ഥാന വക്താവ് മോഹൻ ഗൗഡയുടെ കത്തിൽ പരാമർശിക്കുന്നത്.
“ഇന്ത്യയിൽ ഞങ്ങൾ സ്ത്രീകളെ പകൽ ആരാധിക്കുന്നു, രാത്രിയിൽ ബലാത്സംഗം ചെയ്യുന്നു” എന്ന് പ്രകടനത്തിനിടെ ദാസ് പറഞ്ഞതായി ചൂണ്ടിക്കാട്ടി, സംഭവത്തിൽ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇത് ഗുരുതരമായ കുറ്റമാണെന്നും സംഘടന പറഞ്ഞു.
ഈ പശ്ചാത്തലത്തിൽ, “ബെംഗളൂരു പോലുള്ള വർഗീയ സെൻസിറ്റീവ് ഏരിയയിൽ” ഇത്തരമൊരു പരിപാടി നടത്താൻ ഇത്തരമൊരു വിവാദ വ്യക്തിയെ അനുവദിക്കുന്നത് ശരിയല്ല, പ്രത്യേകിച്ച് വർഗീയ സംഭവങ്ങൾ കാരണം കർണാടക ഇതിനകം തന്നെ നിരവധി ക്രമസമാധാന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ എന്നും പ്രസ്താവനയിൽ പറയുന്നു. ക്രമസമാധാനത്തെ തകർക്കുന്ന ഇത്തരം സംഭവങ്ങൾ അനുവദിക്കരുത്. ഈ പരിപാടി ഉടൻ റദ്ദാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു എന്നുമാണ് പരാതിയുടെ ഉള്ളടക്കമെന്നും റിപ്പോർട്ടുകൾ.
സെപ്റ്റംബറിൽ, സ്റ്റാൻഡ്-അപ്പ് കോമേഡിയൻ അതുൽ ഖത്രിയുടെ ഒരു ഷോ നഗരത്തിൽ നടക്കാൻ കഴിഞ്ഞില്ല. നിരാക്ഷേപ സർട്ടിഫിക്കറ്റിനായി സംഘാടകർ നൽകിയ “വൈകി, അപൂർണ്ണമായ അപേക്ഷ” ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് അന്ന് ഷോ നഗരത്തിൽ നടത്താൻ കഴിയാഞ്ഞത്.
നേരത്തെ, മറ്റൊരു സ്റ്റാൻഡ്-അപ്പ് കോമേഡിയൻ മുനവർ ഫാറൂഖിയുടെ ഷോ, സംഘാടകർ അനുമതി വാങ്ങിയില്ലെന്ന് പോലീസ് അവകാശപ്പെട്ടതിനാൽ ബെംഗളൂരുവിൽ റദ്ദാക്കിയിരുന്നു. ഫാറൂഖി മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകളും പോലീസ് മേധാവിക്ക് നിവേദനം നൽകിയിരുന്നു. കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കോമഡി ഷോയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.