ഓണകിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി; മന്ത്രി ജി.ആർ അനിൽ

ഓണക്കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. തുണിസഞ്ചി ഉൾപ്പെടെ 13 ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഉൽപ്പന്നങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ പ്രത്യേകം വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ തീയതി ലഭ്യമായാൽ എഎവൈ കാർഡ് ഉടമകൾക്ക് ആദ്യം നൽകും. തുടർന്ന് നീല, വെള്ള കാർഡ് ഉടമകൾക്ക് വിതരണം ചെയ്യും. നിശ്ചിത തീയതിയിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് അവസാന നാല് ദിവസം കിറ്റ് വാങ്ങാമെന്നും മന്ത്രി പറഞ്ഞു.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

കിറ്റിൽ ഉൾപ്പെടുത്തേണ്ട ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീയാണ് നൽകുന്നത്. ഇതിനായി 12 കോടി രൂപയുടെ ഓർഡർ കുടുംബശ്രീക്ക് ലഭിച്ചു.

ഓണം അടുക്കുന്നതോടെ സർക്കാരിന്റെ ഓണക്കിറ്റിനൊപ്പം വിതരണം ചെയ്യാൻ ചിപ്സും ശർക്കര വരട്ടിയും തയ്യാറാക്കുന്ന തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ. നേന്ത്രക്കായ ചിപ്സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാർ പ്രകാരം കുടുംബശ്രീ പ്രവർത്തകർ തയാറാക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിർമ്മാണവും പാക്കിംഗും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts