മൃഗങ്ങള്‍ പോലും ഭക്ഷിക്കില്ല; പോലീസ് മെസ്സിലെ ഭക്ഷണവുമായി പൊട്ടിക്കരഞ്ഞ് യു.പി കോണ്‍സ്റ്റബിൾ

ലക്‌നൗ: പോലീസ് മെസ്സില്‍ നിന്ന് ലഭിച്ച മോശം ഭക്ഷണവുമായി നടുറോഡില്‍ പൊട്ടിക്കരഞ്ഞ് യു.പിയിലെ പോലീസ് കോണ്‍സ്റ്റബിള്‍. ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുകയാണ്.

മൃഗങ്ങള്‍ പോലും കഴിക്കാത്ത ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഈ ഭക്ഷണം കഴിച്ച് എങ്ങനെ ജോലിചെയ്യുമെന്നും വീഡിയോയില്‍ ഇദ്ദേഹം ചോദിക്കുന്നുണ്ട്. പോലീസ് കോണ്‍സ്റ്റബിളായ മനോജ് കുമാറാണ് കയ്യില്‍ പിടിച്ച പ്ലേറ്റിലെ റൊട്ടിയും കറിയും ചൂണ്ടിക്കാട്ടി റോഡില്‍നിന്ന് കരയുന്നത്. മറ്റൊരു പോലീസുകാരന്‍ ഇയാളുടെ അടുത്തെത്തി സമാധാനിപ്പിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

മോശം ഭക്ഷണം സംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടതാണെന്നും പരിഹാരമുണ്ടായിട്ടില്ലെന്നും പോലീസുകാരന്‍ പറഞ്ഞു. പരാതി പറയുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു. ജോലി പോലും നഷ്ടപ്പെടുമെന്ന ഭയമുണ്ടെന്നും പോലീസുകാരന്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts