കണ്ണൂര്‍ ജില്ലയിലെ ക്വാറികൾക്കുളള നിരോധനാജ്ഞ നീട്ടി

കണ്ണൂർ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ ക്വാറികൾക്കുള്ള വിലക്ക് നീട്ടി. നിരോധനം ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്. നിരോധനാജ്ഞ അവസാനിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടർ പുതിയ ഉത്തരവിറക്കിയത്. ചെങ്കൽ, കരിങ്കൽ ക്വാറികൾക്ക് പ്രവർത്തന വിലക്ക് ബാധകമാണ്.

കണ്ണൂർ ജില്ലയിൽ 11 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. കണ്ണൂരിലെ കണിച്ചാർ, നെടുംപൊയിൽ മേഖലകളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു.

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന്‍റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ കനത്ത മഴയുണ്ടാകും. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും
മധ്യ, കിഴക്കൻ അറബിക്കടലിലെ ചുഴലിക്കാറ്റും മഴയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts