മൂന്നാര്‍ കുണ്ടളയിൽ ഉരുള്‍പൊട്ടല്‍; രണ്ട് കടമുറിയും ക്ഷേത്രവും മണ്ണിനടിയില്‍

മൂന്നാര്‍: മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടി. സംഭവത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്.

രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായി.പ്രദേശത്തെ 175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പൊലീസ്- ഫയര്‍ഫോഴ്‌സ് സംഘമാണ് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് 450ലധികം പേരെ മാറ്റിപാര്‍പ്പിച്ചത്. മൂന്നാര്‍- വട്ടവട പാതയുടെ പുതുക്കുടിയിലെ ഒരു ഭാഗം ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ വട്ടവട പ്രദേശം നിലവിൽ ഒറ്റപ്പെട്ട നിലയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കം; എംഎൽഎമാർക്ക് രഹസ്യ ബാലറ്റ് വേണമെന്ന് വി.ഡി. സതീശൻ; ഖർഗെയുമായി ചർച്ച നടത്തി
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts