ദേശീയപാതയിലെ വലിയ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. അങ്കമാലിക്കടുത്ത് അത്താണിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പറവൂർ സ്വദേശിയായ ഹാഷിം ആണ് മരിച്ചത്.

അങ്കമാലി-ഇടപ്പള്ളി റോഡിൽ നെടുമ്പാശ്ശേരി സ്കൂളിന് സമീപമാണ് സംഭവം. രാത്രി 11 മണിയോടെ റോഡിലെ വളവിലായിരുന്നു അപകടം. രാത്രി തന്നെ ദേശീയപാത അധികൃതർ റോഡിലെ കുഴികൾ അടച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മരിച്ച ഹാഷിം ഹോട്ടൽ തൊഴിലാളിയാണ്.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

അപകടം നടന്ന സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. മാസങ്ങളായി റോഡ് കുഴികൾ കൊണ്ട് മൂടിയിട്ടില്ല. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച നിരവധി പേർ ഈ പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോൾ അപകടമുണ്ടായിട്ടുണ്ട്. കുഴികൾ കൃത്യമായി അടയ്ക്കാത്തതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
[masterslider id="10"]

Related posts