നഗരത്തിനു ആവേശം പകർന്ന് ടിസിഎസ് വേൾഡ് 10 കെ മാരത്തൺ

ബെംഗളൂരു: 2 വർഷത്തിന് ശേഷം നഗരത്തിന് ആവേശം പകരുന്നു ടിഎസ്എസ് വേൾഡ് 10 കെ മാരത്തൺ. 10 കിലോമീറ്റർ ലോക പുരുഷ, വനിതാ വിഭാഗങ്ങളിൽ നിയൻ താരങ്ങൾ തന്നെയാണ് ഇത്തവണയും ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത് . പുരുഷ വിഭാഗത്തിൽ നിക്കോളാസ് കിപ്കോറിർ കിമേലും വനിതാ വിഭാഗത്തിൽ ഐറിൻ ചെപ്തെയും ജേതാക്കളായി. 27 മിനിറ്റ് 38 സെക്കൻഡിൽ നിക്കോളസും 30 മിനിറ്റ് 35 സെക്കൻഡിൽ ഐറിനും ലക്ഷ്യം കണ്ടു. മാരത്തണിലെ നിലവിലെ റെക്കോർഡും നിക്കോളാസ് തകർത്തു.

കെനിയക്കാരൻ കിബിവോട്ടിന്റെ 27 മിനിറ്റ് 43 സെക്കൻഡ് റെക്കോർഡാണ് നിക്കോളാസ് മറികടന്നത്. പുരുഷ വിഭാഗത്തിൽ എത്യോപ്യയുടെ തദ്ദീസ് വർക്കു (27 മിനിറ്റ് 43 സെക്കൻഡ്), കെനിയയുടെ കിബിവോട്ട് കാൻഡി (27 മിനിറ്റ് 57 സെക്കൻഡ്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

  ബെം​ഗളൂരുവിൽ കാറിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

വനിതാ വിഭാഗത്തിൽ കെനിയൻ താരങ്ങളായ ഹെലൻ ഒബിരി (30 മിനിറ്റ് 44 സെക്കൻഡ്), ജോയ്സി ടെലി (31 മിനിറ്റ് 47 സെക്കൻഡ്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മാരത്തണിന്റെ ഫ്ലാഗ് ഓഫ് കണ്ഠീരവ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു. ഒളിംപിക്സ് സ്വർണ മെഡൽ ജേതാവും യുഎസ് സ്പ്രിന്ററുമായ ജസ്റ്റിൻ ഗാറ്റ്ലി മുഖ്യാതിഥിയായിരുന്നു.

കോവിഡ് പ്രതിസന്ധിയുടെ 2 വർഷത്തിന് ശേഷം നടത്തുന്ന മാരത്തണിൽ ദിവസങ്ങളായുള്ള മഴയെ അവഗണിച്ചും ആയിരങ്ങളാണ് പങ്കെടുത്തത്. വെളുപ്പിന് കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച മാരത്തൺ കസ്തൂർബ റോഡ്,എംജി റോഡ്, കബൺ റോഡ്, അംബേദ്കർ വീഥി എന്നിവിടങ്ങളിലൂടെ ആവേശം വിതറിയാണു കടന്നുപോയത്. സീനിയർ സിറ്റിസൻ, ഭിന്നശേഷി, മജ്ജ റൺ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ പ്രായവും വൈകല്യവും അവഗണിച്ച് നിശ്ചയദാർഢ്യം കൈമുതലാക്കിയാണു പലരും മത്സരം പൂർത്തിയാക്കിയത്. 10 കെ വിഭാഗത്തിൽ 12,000 പേർ മത്സരം പൂർത്തിയാക്കി. മജ്ജ റണ്ണിൽ 4800 പേർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ അറ്റകുറ്റപ്പണി; സർവീസുകൾ വൈകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us