ഔഡി ഡ്രൈവർ കൊലപ്പെടുത്തിയ നായയുടെ സംസ്‌കാര ചടങ്ങുകൾക്ക്, പങ്കെടുത്തവരിൽ നടി രമ്യയും

ബെംഗളൂരു : ബെംഗളൂരുവിലെ നൂറുകണക്കിന് മൃഗസ്‌നേഹികൾ ലാറയുടെ അന്ത്യകർമങ്ങളിൽ പങ്കെടുത്തു. 23 വയസുകാരൻ ഓടിച്ചിരുന്ന ആഡംബര കാർ മനഃപൂർവം ഓടിച്ചുകയറ്റി കൊന്ന തെരുവ് നായയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ എത്തിയവരിൽ സാൻഡൽവുഡ് നടിയും രാഷ്ട്രീയക്കാരിയും ആയ രമ്യയും ഉണ്ടായിരുന്നു. ഫെബ്രുവരി 1 ചൊവ്വാഴ്ച ബെംഗളൂരുവിലെ സുമനഹള്ളിയിലെ മൃഗ ശ്മശാനത്തിൽ ആണ് ലാറയെ സംസ്കരിച്ചത്.

ലാറ താമസിച്ചിരുന്ന ജയനഗർ പരിസരത്തെ താമസക്കാരും ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ കുട്ടികളും ദുഃഖാചരണത്തിൽ പങ്കുചേരുകയും മൃഗ ക്രൂരതയ്‌ക്കെതിരെ പോസ്റ്ററുകൾ പതിക്കുകയും മരണത്തെ അപലപിക്കുകയും ചെയ്തു.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

“അപകടങ്ങൾ സംഭവിക്കുന്നു, മനുഷ്യർ തെറ്റുകൾ ചെയ്യുന്നു, പക്ഷേ, ഈ സാഹചര്യത്തിൽ, നായയെ ബോധപൂർവം ഓടിച്ചു, ഞങ്ങൾക്ക് ഇത് സഹിക്കാനാവില്ല. മൃഗങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ നമ്മുടെ രാജ്യത്ത് കർശനമല്ല. പ്രതിക്ക് 50 രൂപ കൊടുത്ത് പുറത്തിറങ്ങാം. സഹാനുഭൂതി മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും ഉണ്ടാകണം. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെയുള്ള നിയമങ്ങൾ ശക്തമാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു” ശവസംസ്കാരത്തിന് ശേഷം സംസാരിച്ച രമ്യ പറഞ്ഞു,.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts