ഔഡി ഡ്രൈവർ കൊലപ്പെടുത്തിയ നായയുടെ സംസ്‌കാര ചടങ്ങുകൾക്ക്, പങ്കെടുത്തവരിൽ നടി രമ്യയും

ബെംഗളൂരു : ബെംഗളൂരുവിലെ നൂറുകണക്കിന് മൃഗസ്‌നേഹികൾ ലാറയുടെ അന്ത്യകർമങ്ങളിൽ പങ്കെടുത്തു. 23 വയസുകാരൻ ഓടിച്ചിരുന്ന ആഡംബര കാർ മനഃപൂർവം ഓടിച്ചുകയറ്റി കൊന്ന തെരുവ് നായയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ എത്തിയവരിൽ സാൻഡൽവുഡ് നടിയും രാഷ്ട്രീയക്കാരിയും ആയ രമ്യയും ഉണ്ടായിരുന്നു. ഫെബ്രുവരി 1 ചൊവ്വാഴ്ച ബെംഗളൂരുവിലെ സുമനഹള്ളിയിലെ മൃഗ ശ്മശാനത്തിൽ ആണ് ലാറയെ സംസ്കരിച്ചത്. ലാറ താമസിച്ചിരുന്ന ജയനഗർ പരിസരത്തെ താമസക്കാരും ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ കുട്ടികളും ദുഃഖാചരണത്തിൽ പങ്കുചേരുകയും മൃഗ ക്രൂരതയ്‌ക്കെതിരെ പോസ്റ്ററുകൾ പതിക്കുകയും മരണത്തെ അപലപിക്കുകയും ചെയ്തു. “അപകടങ്ങൾ സംഭവിക്കുന്നു, മനുഷ്യർ…

Read More
Click Here to Follow Us