ഒരു സംസ്ഥാന പാഠപുസ്തകത്തിലും മലയാള നടൻ കുഞ്ചാക്കോ ബോബനെ പോസ്റ്റ്‌മാനായി കാണിച്ചിട്ടില്ല; സർക്കാർ

ബെംഗളൂരു : കർണാടക സ്‌കൂളിലെ പാഠപുസ്തകങ്ങളിലൊന്നിൽ മലയാള നടൻ കുഞ്ചാക്കോ ബോബനെ പോസ്റ്റ്‌മാനായി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, കർണാടക ടെക്‌സ്‌റ്റ് ബുക്ക് സൊസൈറ്റി (കെടിബിഎസ്) വിശദീകരണവുമായി രംഗത്തെത്തി.

മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് ഞങ്ങൾ പ്രസിദ്ധീകരിച്ച എല്ലാ പാഠപുസ്തകങ്ങളും പരിശോധിച്ചുവെന്നും ഞങ്ങൾ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകത്തിലും മലയാള നടന്റെ ചിത്രമില്ലെന്നും കെടിബിഎസ് പ്രസ്താവനയിൽ പറഞ്ഞു.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

താൻ കർണാടകയിൽ ഒരു സർക്കാർ ജോലി കണ്ടെത്തി എന്ന തമാശ കലർന്ന അടിക്കുറിപ്പോടെയാണ് ബോബൻ പാഠപുസ്തകത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു.

തുടർന്ന് വിഷയം വിവാദമാകുകയും രാഷ്ട്രീയ നിറം പിടിക്കുകയും ചെയ്തു. ബംഗളൂരു റൂറൽ കോൺഗ്രസ് എംപി ഡി കെ സുരേഷ് സംസ്ഥാന സർക്കാരിനെതിരെ പരിഹാസത്തോടെ ആഞ്ഞടിക്കുകയും പാഠപുസ്തകങ്ങളുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts