സാങ്കേതിക തകരാർ പടിഞ്ഞാറൻ ബെംഗളൂരുവിനെ ഇരുട്ടലാക്കി.

ബെംഗളൂരു: ബ്യാദരഹള്ളി ട്രാൻസ്‌ഫോർമറിൽ സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം പടിഞ്ഞാറൻ ബെംഗളൂരുവിന്റെ ചില ഭാഗങ്ങൾ മൂന്ന് മണിക്കൂറിലധികം ഇരുട്ടിലാക്കി. യാതൊരു അറിയിപ്പും നൽകാതെ തെരുവുവിളക്കുകൾ ഉൾപ്പെടെയുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ പരിസരവാസികൾ ഇരുട്ടിൽ തപ്പുകയായിരുന്നു.

അമിത വൈദ്യുതിയുണ്ടെന്നും പവർകട്ട് ഉണ്ടാകില്ലെന്നും സർക്കാർ ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം. പവർകട്ടിനെ പറ്റി മുന്നറിയിപ്പ്  ലഭിക്കാത്തതും പലതവണ വിളിക്കാൻ ശ്രമിച്ചിട്ടും ബെസ്‌കോം ഹെൽപ്പ് ലൈൻ നമ്പരുകൾ പ്രവർത്തിക്കാത്തതുമാണ് ജനങ്ങളെ ഏറെ വലച്ചത്.

  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ

പശ്ചിമ ബംഗളുരുവിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ബെസ്‌കോം മറ്റ് ലൈനുകളിൽ നിന്ന് ബദൽ വൈദ്യുതി സ്രോതസ്സുകൾ തേടുന്നുണ്ടെങ്കിലും അത് ക്രമീകരിക്കാൻ കഴിയാഞ്ഞതാണ് നീണ്ട പവർ കട്ടിലേക്ക് നയിച്ചത് എന്ന് അധികൃതർ അറിയിച്ചു. ഒടുവിൽ രാത്രി 10.20ഓടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
[masterslider id="10"]

Related posts