ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചു.

SUICIDE

മൈസൂരു: രണ്ട് വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം 22 കാരിയായ യുവതി വീടിന്റെ മേൽക്കൂരയിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ചു. വ്യാഴാഴ്ച നഞ്ചൻഗുഡ് താലൂക്കിലെ ഗട്ടവാടി ഗ്രാമത്തിലാണ് സംഭവം നടന്നത്.

കുട്ടിയുടെ മൃതദേഹം വെള്ളം നിറച്ച  ബക്കറ്റിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു, കുട്ടിയുടെ അമ്മ അന്നപൂർണയുടെ മൃതദേഹം സീലിംഗിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് യുവതി ഈ തീവ്ര നടപടി സ്വീകരിച്ചത് എന്ന് പോലീസ് റിപോർട്ടുകൾ.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ഭർത്താവും ഭർതൃപിതാവും ജോലിക്ക് പോയ സമയത്താണ് യുവതി ഇത്തരമൊരു നടപടി സ്വീകരിച്ചത്  അതേസമയം, സംഭവം നടക്കുമ്പോൾ യുവതിയുടെ അമ്മായിയമ്മ അയൽവാസിയുടെ വീട്ടിലായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അന്നപൂർണ വാതിൽ തുറക്കാതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്, തുടർന്ന് ആശങ്കയിലായ വീട്ടുകാർ വാതിൽ പൊളിച് അകത്തു കയറുകയായിരുന്നു എന്നും കേസിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്ന പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
[masterslider id="10"]

Related posts