ജനറൽ ബിപിൻ റാവത്തിനെതിരെ അപകീർത്തികരമായ പോസ്റ്റ്; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു : ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ അപകീർത്തികരമായ സന്ദേശം പോസ്റ്റ് ചെയ്തതിന് 40 കാരനായ ഒരാളെ ബെംഗളൂരു പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. സിഡിഎസിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് ശനിയാഴ്ച പോലീസ് കേസെടുത്ത രണ്ട് ഫേസ്ബുക്ക് ഉപയോക്താക്കളിൽ ഒരാളാണ് ഇത്. റാവത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ കർണാടകയിൽ നടക്കുന്ന ആദ്യ അറസ്റ്റാണിത്.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മൈസൂരു സ്വദേശി വസന്ത് കുമാർ ടികെയാണ് അറസ്റ്റിലായത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഐപിസി സെക്ഷൻ 505 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts