ബിആർടി കടുവസംരക്ഷണകേന്ദ്രത്തിൽ നീലക്കുറിഞ്ഞി പൂത്തു

ബെംഗളൂരു : ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം (ബിആർടി) ടൈഗർ റിസർവ് ഒരു അപൂർവ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുന്നു സ്ട്രോബിലാന്തസ് കുന്തിയാന എന്നറിയപ്പെടുന്ന അപൂർവ നീലയും പർപ്പിൾ നിറത്തിലുള്ള നീലക്കുറിഞ്ഞി പൂക്കളും വിരിഞ്ഞുനിൽക്കുന്നു.

ഏഴോ പന്ത്രണ്ടോ വർഷത്തിലൊരിക്കൽ ഈ പൂക്കൾ വിരിയുന്നു, കുടക് ജില്ലയിലെ മന്ദൽപട്ടിയിലും ബേട്ട കോട്ടെയിലും ഏതാനും മാസങ്ങൾക്ക് മുമ്പ് ചിക്കമംഗളൂരു മലനിരകളിലും നീലക്കുറിഞ്ഞി പൂക്കൾ കണ്ടു.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

ബിആർടി വനത്തിലെ ബൈലൂരിലെയും പുനജനുരു വന്യജീവി റേഞ്ചിലെയും മലനിരകളിലാണ് പൂക്കൾ വിരിഞ്ഞത്. മല മുഴുവൻ നീല പൂ പരവതാനി വിരിച്ച പോലെ. എന്നിരുന്നാലും, മലനിരകൾ ടൈഗർ റിസർവിന്റെ പരിധിയിലായതിനാൽ, പൊതുജനങ്ങൾക്ക് കാഴ്ച ആസ്വദിക്കാൻ സാധിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts