കേരള – കർണാടക അതിർത്തിയിൽ ആർടി-പിസിആർ പരിശോധന ഇന്നുമുതൽ ശക്തം

ബെംഗളൂരു : കേരളത്തിൽ നിന്ന് എത്തുന്നവർ ആർടി-പിസിആർ പരിശോധനാ ഫലം കർണാടക നിർബന്ധമാക്കിയതോടെ ദക്ഷിണ കന്നഡ ജില്ല അധികൃതർ കാസർകോട് ജില്ലയുടെ അതിർത്തിയായ തലപ്പാടിയിലെ അന്തർസംസ്ഥാന ചെക്ക്‌പോസ്റ്റിൽ കേരളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാരുടെയും പരിശോധന ശക്തമാക്കി.

അതിർത്തി ചെക്‌പോസ്റ്റിൽ പരിശോധന ശക്തമാക്കുമെന്നും നിലവിൽ ഡ്യൂട്ടിയിലുള്ള ആരോഗ്യ, പോലീസ് ഉദ്യോഗസ്ഥർ ഒഴികെ മറ്റ് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഷിഫ്റ്റിൽ വിന്യസിക്കുമെന്നും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര പറഞ്ഞു.

എന്നിരുന്നാലും, അടുത്തിടെ പുനരാരംഭിച്ച ഇരു സംസ്ഥാനങ്ങളിലെയും സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ നടത്തുന്ന അന്തർ സംസ്ഥാന ബസ് സർവീസുകൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ബോർഡിംഗ് പോയിന്റിൽ തന്നെ ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടുകൾ ഉറപ്പാക്കാനും പരിശോധിക്കാനും ഞങ്ങൾ ആർടിസി-കളോട് ആവശ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us