വനത്തിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു : ചാമരാജനഗറിലെ ബന്ദിപ്പുർ ദേശീയോദ്യാനത്തിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വനത്തിലെ നുഗു റേഞ്ചിൽവരുന്ന മുല്ലുരു ഗുണ്ടയിലാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ കെ.ആർ. പേട്ട് താലൂക്കിലെ അക്കിഹെബലു ഗ്രാമനിവാസിയായ ശങ്കർ ആണ് അറസ്റ്റിലായത്.

വനപാലകർ മരം മുറിഞ്ഞുവീഴുന്ന ശബ്ദം കേട്ടെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. 71 കിലോഗ്രാം ചന്ദനത്തടികൾ പിടിച്ചെടുത്തു.ഏഴുപേർ അടങ്ങുന്ന സംഘം ആണ് ഈ കടത്തലിനു പിന്നിൽ എന്നാൽ വനപാലകരുടെ വാഹനത്തിന്റെ ശബ്ദം കേട്ടപ്പോൾ മറ്റുള്ളവർ ഓടി രക്ഷപെടുകയായിരുന്നു.സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രതി തന്നെ ആണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts