ഇന്ന് കന്നഡ രാജ്യോത്സവ;രോഹൻ ബൊപ്പണ്ണ ഉൾപ്പെടെ 66 പേര്‍ക്ക് രാജ്യോത്സവ പുരസ്‌കാരം.

ബെംഗളൂരു: നവംബര്‍ ഒന്നിന് കര്‍ണാടക സംസ്ഥാനം രൂപം കൊണ്ടതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് കന്നഡ രാജ്യോത്സവ ആഘോഷിക്കുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പതാക ഉയര്‍ത്തുകയും സംസ്ഥാനഗീതം ആലപിക്കുകയും ചെയ്യും. കന്നഡ രാജ്യോത്സവ ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ നൽകുന്ന രാജ്യോത്സവ പുരസ്കാരത്തിന് ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ ഉൾപ്പെടെ 66 പേർ അർഹരായി.

ഓരോ സ്ഥലത്തും ഏര്‍പ്പെടുത്തുന്ന ആഘോഷങ്ങളില്‍ പരമാവധി 500 പേര്‍ക്കു മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ആഘോഷങ്ങള്‍ നടത്തേണ്ടത്. ഇതു സംബന്ധിച്ചുള്ള വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

സംസ്ഥാനത്തെ വിവിധ മേഖലകളിലെ പ്രഗത്ഭര്‍ക്കുള്ള ഉയര്‍ന്ന സംസ്ഥാന ബഹുമതിയായ രാജ്യോത്സവ പുരസ്‌കാരങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സിനിമാ താരം ദേവരാജ്, നാടക പ്രവര്‍ത്തകന്‍ പ്രകാശ് ബെലവാഡി, ജലവിഭവ വിദഗ്ധന്‍ ക്യാപ്റ്റന്‍ രാജ റാവു, എഴുത്തുകാരായ മഹാദേവ ശങ്കനപുര, ഡോ.ടി.ഡി. രംഗസ്വാമി, ജയലക്ഷ്മി മംഗളമൂര്‍ത്തി, അഞ്ജംപുര മഞ്ചുനാഥ്, കൃഷ്ണ കുല്‍ക്കര്‍ണി, എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. 24 വിഭാഗങ്ങളിലായാണ് പുരസ്‌കാരം .മികച്ച 10 സംഘടനകള്‍ക്കുള്ള അമൃത് മഹോത്സവ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts