പുനീത് രാജ്കുമാറിൻ്റെ സംസ്കാരം നാളെ.

ബെംഗളൂരു : ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ച പവർ സ്റ്റാർ പുനീത് രാജ്കുമാറിൻ്റെ മൃതദേഹം നാളെ സംസ്കരിക്കും.

രാവിലെ 10 മണിക്കും 11 മണിക്കും ഇടയിലായിരിക്കും സംസ്കാരം.

പിതാവ് രാജ് കുമാറും മാതാവ് പാർവതമ്മയും അന്ത്യവിശ്രമം കൊള്ളുന്ന കണ്ഠീരവ സ്റ്റുഡിയോവിലാണ് പുനിതിനും അന്ത്യവിശ്രമം ഒരുക്കുന്നത്.

കൂടുതൽ പേർക്ക് അന്ത്യോപചാരം അർപ്പിക്കാൻ അവസരമൊരുക്കുകയും അമേരിക്കയിൽ പഠിക്കുകയായിരുന്ന മുത്ത മകൾ ദൃതി എത്താൻ വൈകിയതുമാണ് സംസ്കാരം വൈകാൻ കാരണമായത്.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

നടൻ്റെ ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഈ വിവരം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഇന്നലെ നടൻ്റെ വിയോഗ വാർത്ത അറിഞ്ഞതിന് ശേഷം ആരാധകർ കണ്ഠീരവ സറ്റേഡിയത്തിലേക്ക് ഒഴുകുകയായിരുന്നു.

പലരും പൊട്ടിക്കരയുന്നത് കാണാമായിരുന്നു.

കന്നഡ സിനിമാ മേഖലയിൽ നിന്ന് സഹപ്രർത്തകർക്ക് പുറമെ തെലുഗു സിനിമാ താരങ്ങളായ നന്ദമൂരി ബാലകൃഷ്ണ, ചിരഞ്ജീവി, വെങ്കടേഷ്, ശ്രീകാന്ത്, ജൂനിയർ എൻ.ടി.ആർ,റാണദഗ്ഗുബട്ടി, ആലി, പ്രഭുദേവ അടക്കം വിവിധ സിനിമാ മേഖലയിൽ നിന്നുള്ള പ്രർത്തകർ പുനീത് രാജ്കുമാറിന് കണ്ഠീരവ സ്റ്റേഡിയത്തിൽ എത്തി അന്ത്യോപചാരമർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts