അപകട ഭീതിയിൽ സംസ്ഥാനം; ദുർബലമായ 300 കെട്ടിടങ്ങൾ തിരിച്ചറിഞ്ഞതായി ബിബിഎംപി

ബെംഗളൂരു: നഗരത്തിലുടനീളം ദുർബലവും ജീർണ്ണിച്ചതുമായ 300 കെട്ടിടങ്ങൾ താമസത്തിന് അപകടകരമാണെന്ന് തിരിച്ചറിഞ്ഞതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി).ബിബിഎംപി നടത്തിയ അടിയന്തിര സർവേയിൽ സോണൽ ഉദ്യോഗസ്ഥർ കെട്ടിടങ്ങൾ തിരിച്ചറിഞ്ഞതായും അതിന്റെ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും സിവിക് ചീഫ് ഗൗരവ് ഗുപ്ത പറഞ്ഞു.

ഏതാണ്ട് രണ്ട് വർഷം സമാനമായ സർവേയിൽ 185 ദുർബലവും ജീർണ്ണിച്ചതുമായ കെട്ടിടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ 10 എണ്ണം മാത്രമാണ് ഇതുവരെ പൊളിച്ചത്. ബാക്കിയുള്ള 175 കെട്ടിടങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകിയയിരുന്നതായി ബിബിഎംപി ശ്രീ ഗുപ്ത പറഞ്ഞു.നേരത്തെ തിരിച്ചറിഞ്ഞ കെട്ടിടങ്ങൾ ഇപ്പോഴും അപകടകരമാണോ എന്ന് വിലയിരുത്താനും ഞങ്ങൾ ശ്രമിക്കുന്നുണ്ട് , അവർ ഞങ്ങളുടെ നിരീക്ഷണ പട്ടികയിൽ ഉണ്ട് എന്നും ”അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us