ജന്മദിനാഘോഷത്തിനായി ഹീലിയം ബലൂണുകൾ നിറയ്ക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ജൂലൈ 3 ന് അശോക് നഗറിലെ ഒരു അപ്പാർട്ട്മെന്റിന്റെ പരിസരത്ത് ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് പാർട്ടി.കോം എന്ന പാർട്ടി ഓർഗനൈസിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

റിപ്പോർട്ടുകൾ പ്രകാരം 19 കാരനായ ദിനേശ് ആണ് മരണപ്പെട്ടത്. ബലൂണുകൾ കൊണ്ട് ഒരു അപ്പാർട്ട്മെന്റ് അലങ്കരിക്കുന്നതിനിടയിൽ ആണ് സംഭവം. ജൂലൈ 3 ന് രാത്രി 7.45 ഓടെ അശോക് നഗറിലെ ലാംഗ്ഫോർഡ് റോഡിലെ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു

ഒരു സുഹൃത്ത് അവരുടെടെ സുഹൃത്തിന്റെ ജന്മദിനത്തിനായി ഒരു ജന്മദിന പാർട്ടി സംഘടിപ്പിച്ചതായും വെബ്‌സൈറ്റ് വഴി ബലൂണുകൾ ഓർഡർ ചെയ്തതായും അധികൃതർ പറഞ്ഞു.

200 ബലൂണുകൾ കൊണ്ട് അലങ്കരിക്കാൻ ദിനേശും സഹായി മഹാദേവും അപ്പാർട്ട്മെന്റിൽ പോയിരുന്നു. അപ്പാർട്ട്‌മെന്റിന്റെ പ്രവേശന കവാടത്തിൽ ദിനേശ് ബലൂണുകൾ നിറയ്ക്കുന്നതിനിടയിൽ ആയിരുന്നു സിലിണ്ടർ പൊട്ടിത്തെറിച്ചത്.

സ്‌ഫോടനം നടക്കുമ്പോൾ സിലിണ്ടർ സ്‌കൂട്ടറിൽ സ്ഥാപിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ദിനേഷിന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും അദ്ദേഹത്തിന്റെ സഹായിക്ക് നിസാര പരിക്കുകളുമായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരിച്ചയാളുടെ മൃതദേഹം കുടുംബത്തിന് കൈമാറിയതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
[masterslider id="10"]

Related posts