ലോക്ക്ഡൗൺ തുടരുമോ ? സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശകൾ സമർപ്പിച്ചു കഴിഞ്ഞു; വിവരങ്ങൾ….

ബെംഗളൂരു : ജൂൺ 7 വരെ തുടരുന്ന ലോക്ക് ഡൗൺ നിലനിർത്തുമോ അതോ പിൻവലിക്കുമോ എന്ന കാര്യത്തിൽ സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശക്ക് ശേഷം തീരുമാനമെടുക്കുമെന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചത്.

അതേ സമയം കഴിഞ്ഞ ഞായറാഴ്ച സാങ്കേതിക ഉപദേശക സമിതി 5 മണിക്കൂറോളം യോഗം ചേരുകയും ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

107 മത്തെ യോഗത്തിന് ശേഷം കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം “മരണനിരക്ക് 1% ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% ആകുന്നത് വരെ ലോക്ക് ഡൗൺ തുടരണം, പ്രതിദിന കേസുകൾ 5000ന് താഴെ എത്തണം”

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി

“ജനങ്ങളുടെ ജീവിതോപാദിയേക്കാൾ ജീവന് പ്രാധാന്യം നൽകണം “എന്ന് തങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട് എന്ന് ഉപദേശക സമിതി അധ്യക്ഷൻ എം.കെ.സുദർശൻ അറിയിച്ചു.

” നിലവിലെ ലോക്ക് ഡൗൺ ജൂൺ 7 വരെയാണ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10% മുകളിലും 60% ഓക്സിജൻ കിടക്കകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ ജില്ലാ തലത്തിൽ ലോക്ക് ഡൗൺ ജൂൺ അവസാനം വരെ നീട്ടണമെന്നാണ് കേന്ദ്ര സർക്കാറിൻ്റെ നിർദ്ദേശം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

“ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഓരോ ആഴ്ചയിലും വിലയിരുത്തി തീരുമാനങ്ങൾ എടുക്കാവുന്നതാണ്” അദ്ദേഹം അറിയിച്ചു.

അതേ സമയം ഈ വിഷയത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാറിൻ്റേതാണ് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
[masterslider id="10"]

Related posts