ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യ മന്ത്രാലയം അൺലോക്ക് ഫേസ് ഒന്നിലെക്കായി പുറപ്പെടുവിച്ച പുതുക്കിയ നിര്‍ദേശങ്ങളിൽ ആണ് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കിയിരിക്കുന്നത്.
നിബന്ധനകൾ ഗ്രാമപ്രദേശങ്ങൾക്കും നഗരപ്രദേശങ്ങൾക്കും തരം തിരിച്ചാണ് നൽകിയിരിക്കുന്നത്
ഗ്രാമപ്രദേശങ്ങളിൽ പാലിക്കേണ്ടവ
ഹോം ക്വാറന്റൈൻ ആണെന്ന് വ്യക്തമാക്കുന്ന പോസ്റ്റർ മുൻ വാതിലിൽ പതിച്ചിരിക്കണം
ഹോം ക്വാറന്റൈൻ ആണെന്ന വിവരം രണ്ട് അയൽവാസികളെ അറിയിക്കുന്നതാണ്
ഹോം ക്വാറന്റൈനിൽ ഉള്ളവരുടെ പൂർണ ഉത്തരവാദിത്വം ഗ്രാമ പഞ്ചായത്തിനായിരിക്കും
മൂന്നുപേരടങ്ങുന്ന ഒരു സംഘം എല്ലാ ഗ്രാമങ്ങളിലും ഇതിനായി ഉണ്ടാകേണ്ടതാണ്
ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്ന പക്ഷം എഫ് ഐ ആർ ചുമത്തി ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിൽ ആക്കുന്നതാണ് . ഇതിനായി പ്രത്യേകം ഫ്ലയിങ് സ്‌ക്വാഡുകൾ ഉണ്ടാകും
മുതിർന്ന പൗരന്മാർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമായി സെൽഫ് മോണിറ്ററിങ്ങിനായി ക്വാറന്റൈൻ വാച്ച് ആപ്പ് ഉണ്ടായിരിക്കും.
ബി ബി എം പി ക്കും മറ്റ് നഗര പ്രദേശങ്ങളിലും പാലിക്കേണ്ട കാര്യങ്ങൾ
ഹോം ക്വാറന്റൈൻ ആണെന്ന് വ്യക്തമാക്കുന്ന പോസ്റ്റർ മുൻ വാതിലിൽ പതിച്ചിരിക്കണം.
ഹോം ക്വാറന്റൈൻ ആണെന്ന വിവരം രണ്ട് അയൽവാസികളെ അറിയിക്കുന്നതാണ്.
വാർഡ് ലെവലിൽ പ്രത്യേക ടീമുകൾക്കായിരിക്കും ഹോം ക്വാറന്റൈനിൽ ഉള്ളവരുടെ പൂർണ ചുമതല.
ബൂത്ത് ലെവലിൽ മൂന്ന് പേരടങ്ങുന്ന ഒരു ടീം അപ്പാർട്മെന്റ് ഓണറുടെയോ റസിഡന്റ് അസ്സോസിയയേഷന്റെയോ സഹായത്തോടെ ഹോം ക്വാറന്റൈനിൽ ഉള്ളവരെ നിരീക്ഷിക്കേണ്ടതാണ്.
ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്ന പക്ഷം എഫ് ഐ ആർ ചുമത്തി ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിൽ ആക്കുന്നതാണ്. ഇതിനായി പ്രതേകം ഫ്ലയിങ് സ്‌ക്വാഡുകൾ ഉണ്ടാകും
മുതിർന്ന പൗരന്മാർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമായി സെൽഫ് മോണിറ്ററിങ്ങിനായി ക്വാറന്റൈൻ വാച്ച് ആപ്പ് ഉണ്ടായിരിക്കും.
ഹോം ക്വാറന്റൈനിൽ ഉള്ളവർ ഏതെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന പക്ഷം ആപ്തമിത്ര ഹെല്പ്ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് (14410)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Upgradation of Protocol for inter-state travel to Karnataka during phased reopening / Unlock1 dated (03/06/2020).@CMofKarnataka @BSYBJP @sriramulubjp @KarnatakaVarthe @PIBBengaluru @BlrCityPolice @blrcitytraffic @BMTC_BENGALURU @publictvnews @suvarnanewstv @tv9kannada pic.twitter.com/gGdv1zCQzL
— K’taka Health Dept (@DHFWKA) June 3, 2020