നമ്മമെട്രോ പാലത്തില്‍ വീണ്ടും വിള്ളല്‍!ട്രിനിറ്റി സര്‍ക്കിളിലെ സംഭവത്തിന്‌ ശേഷം ഇപ്പോള്‍ വിള്ളല്‍ ദൃശ്യമായത് 2017ല്‍ മാത്രം ഓടി തുടങ്ങിയ”ഗ്രീന്‍ ലൈനില്‍”.

ബെംഗളൂരു : കഴിഞ്ഞ ഡിസംബറില്‍ ട്രിനിറ്റി സര്‍ക്കിളിന് സമീപം പര്‍പ്പിള്‍ ലൈനില്‍ മെട്രോ പാലത്തില്‍ വിള്ളല്‍ ദൃശ്യമായതിന് ശേഷം സമാനമായ സംഭവം ഗ്രീന്‍ ലൈനിലും.2017 ല്‍ മാത്രം ഓടി തുടങ്ങിയ നമ്മ മെട്രോ യെലചനഹള്ളി നാഗസന്ദ്ര റീച്ചില്‍ സൌത്ത് ഏന്‍ഡ് സര്‍ക്കിളിന് സമീപം 67 നമ്പര്‍ തൂണില്‍ ആണ് വിള്ളല്‍ ദൃശ്യമായത്.

ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് പ്രകാരം തൂണിന് മുകളില്‍ പാലത്തെ താങ്ങി നിര്‍ത്തുന്ന ഭാഗത്താണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്.പാലത്തിന്റെ മുഴുവന്‍ ഭാരവും ഈ ഭാഗത്തിലൂടെയാണ് തൂണുകളിലേക്ക് പകരുന്നത്.വളരെ ക്വാളിറ്റി ഇല്ലാത്ത നിര്‍മാണം മൂലമാണ് ഇത്തരം വിള്ളലുകള്‍ രൂപപ്പെട്ടത് എന്ന് സാങ്കേതിക വിദഗ്ദരുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ട്‌ പത്രം അവകാശപ്പെടുന്നു.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

“ഇതൊരു വിള്ളല്‍ അല്ല ,ബിയരിംഗ് പെടസ്റ്റല്‍ നിര്‍മിച്ചിരിക്കുന്നത് രണ്ടു പാളികള്‍ ആയിട്ടാണ് ,അത് വേര്‍തിരിക്കുന്ന ഭാഗം പുറത്തേക്ക് കാണുന്നുണ്ട് എന്ന് മാത്രമേ ഉള്ളൂ,ഇത് സുരക്ഷയെ ബാധിക്കില്ല,എന്നാലും ഞങ്ങള്‍ പരിശോധിക്കും”എന്നാണ് ബി എം ആര്‍ സി എല്‍ മാനേജിംഗ് ഡയറക്ടര്‍ അജയ് സേത്ത് അറിയിച്ചത്.

മുന്‍പ് ട്രിനിറ്റി സര്‍ക്കിളില്‍ വിള്ളല്‍ ഉണ്ടായപ്പോഴും ബി എം ആര്‍ സി എല്‍ ആദ്യം അത് നിഷേധിച്ചിരുന്നു,പിന്നീട് അത് പരസ്യമായി അന്ഗീകരിക്കുകയും ജോലി തുടരുകയും ആയിരുന്നു.

  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

മറ്റ് തൂണുകളില്‍ ഒന്നും ഇത്തരം വിള്ളല്‍ കാണാത്തതും ദുരൂഹതയും മെട്രോ യാത്രയുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ചോദ്യങ്ങളും വര്‍ധിപ്പിക്കുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts