എറണാകുളം പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റു.

എറണാകുളം പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. അഖിൽ എൽദോ, ജെയിൻ വർഗീസ് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പെരുന്നാളിന്റെ ഫ്ളക്സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഴന്തോട്ടം സ്വദേശി എൽദോസ് ആണ് പിടിയിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം പള്ളിയിൽ പ്രതിഷേധ യോഗം ചേർന്നുകൊണ്ടിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ്…

Read More

“ചൗക്കീദാര്‍ ചോര്‍ ഹെ”പ്രസ്താവന രാഹുല്‍ ഗാന്ധി പെട്ടു;തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി;24 മണിക്കൂറിനകം മറുപടി നല്‍കണം.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തിനെതിരെയാണ് കമ്മീഷൻ  നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നത്. റഫാൽ കേസിൽ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന് പിന്നാലെ അമേഠിയിൽ പത്രിക നൽകാനെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രിംകോടതി കണ്ടെത്തിയെന്നാണ് അമേഠിയിൽ രാഹുൽ പ്രസംഗിച്ചതെന്നും ഇത് ചട്ട ലംഘനമാണെന്നുമാണ് ബിജെപിയുടെ പരാതി. ഇത് സംബന്ധിച്ച മുഴുവൻ വീഡിയോ ദൃശ്യങ്ങളും ഇലക്ട്രൽ ഓഫീസര്‍ തെരഞ്ഞെടുപ്പിന് അയച്ച് കൊടുത്തിരുന്നു. ഇത് പരിശോധിച്ച…

Read More

“എനിക്ക് അദ്വാനിയെപ്പോലെ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ ആകില്ല;എനിക്ക് എന്റെ പാര്‍ട്ടിയെയും പാര്‍ട്ടി ഓഫീസും സംരക്ഷിക്കേണ്ടതുണ്ട്”ദേവഗൌഡ.

ബെംഗളൂരു: വരുന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ വിജയിച്ച് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവുകയാണെങ്കില്‍ താന്‍ അദ്ദേഹത്തിന്റെ അരുകിലിരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ. കര്‍ണാടകയിലെ തുംകൂര്‍ മണ്ഡലത്തില്‍ നിന്നും ജെഡിഎസ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് ജനവിധി തേടുകയാണ് ദേവ ഗൗഡ. ‘ഞാന്‍ മൂന്ന് വര്‍ഷം മുന്‍പാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലായെന്ന് പ്രഖ്യാപിച്ചത്. ഇത്തവണ പല ഭാഗത്തുനിന്നുമുണ്ടായിട്ടുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചത്. എനിക്ക് മറച്ചുവെയ്ക്കാന്‍ ഒന്നുമില്ല. വലിയ സ്വപ്നങ്ങളൊന്നുമില്ല, എന്നാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല.’- അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ചെറിയ പാര്‍ട്ടി ആയിട്ടുപോലും സോണിയാഗാന്ധി ഗാന്ധി ഞങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയായിരുന്നു. ആ…

Read More

പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ്‌ വിട്ടു;പാര്‍ട്ടിയോട് വിടപറയുന്നത് ദേശീയ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ വീറോടെ പിന്തുണച്ചിരുന്ന പെണ്‍പുലി.

കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു. പാർട്ടി പദവികളും പ്രാഥമിക അംഗത്വവും പ്രിയങ്ക ചതുർവേദി രാജി വച്ചു. രാജി കത്ത് നേതൃത്വത്തിന് കൈമാറി. ട്വിറ്ററിൽ നിന്ന് കോൺഗ്രസ് വക്താവ് എന്ന വിശേഷണം പ്രിയങ്ക ഇന്നലെ ഒഴിവാക്കിയിരുന്നു. തന്നോട്​ മോശമായി പെരുമാറിയ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്​തിയറിയിച്ച് കൊണ്ടാണ്​ പ്രിയങ്ക ചതുർവേദിയുടെ രാജി. പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിൻെറയും രക്തത്തിൻെറയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു‌ഃഖമുണ്ടെന്ന്​ പ്രിയങ്ക ഇന്നലെ ട്വീറ്റ്​ ചെയ്​തിരുന്നു. പാർട്ടിക്ക് വേണ്ടി താന്‍​ നിരവധി വിമർശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ,…

Read More

നമ്മമെട്രോ പാലത്തില്‍ വീണ്ടും വിള്ളല്‍!ട്രിനിറ്റി സര്‍ക്കിളിലെ സംഭവത്തിന്‌ ശേഷം ഇപ്പോള്‍ വിള്ളല്‍ ദൃശ്യമായത് 2017ല്‍ മാത്രം ഓടി തുടങ്ങിയ”ഗ്രീന്‍ ലൈനില്‍”.

ബെംഗളൂരു : കഴിഞ്ഞ ഡിസംബറില്‍ ട്രിനിറ്റി സര്‍ക്കിളിന് സമീപം പര്‍പ്പിള്‍ ലൈനില്‍ മെട്രോ പാലത്തില്‍ വിള്ളല്‍ ദൃശ്യമായതിന് ശേഷം സമാനമായ സംഭവം ഗ്രീന്‍ ലൈനിലും.2017 ല്‍ മാത്രം ഓടി തുടങ്ങിയ നമ്മ മെട്രോ യെലചനഹള്ളി നാഗസന്ദ്ര റീച്ചില്‍ സൌത്ത് ഏന്‍ഡ് സര്‍ക്കിളിന് സമീപം 67 നമ്പര്‍ തൂണില്‍ ആണ് വിള്ളല്‍ ദൃശ്യമായത്. ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് പ്രകാരം തൂണിന് മുകളില്‍ പാലത്തെ താങ്ങി നിര്‍ത്തുന്ന ഭാഗത്താണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്.പാലത്തിന്റെ മുഴുവന്‍ ഭാരവും ഈ ഭാഗത്തിലൂടെയാണ് തൂണുകളിലേക്ക് പകരുന്നത്.വളരെ ക്വാളിറ്റി ഇല്ലാത്ത നിര്‍മാണം…

Read More

ആലുവയിൽ അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരിച്ചു.

ആലുവയിൽ അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം. ഇന്ന് രാവിലെയോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് ജാർഖണ്ഡ സ്വദേശിയായ സ്ത്രീ കുഞ്ഞിനെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. അമ്മയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ പിതാവിനെതിരേയും കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവർക്കുമെതിരെ ചുമത്തിയത്. കുട്ടിയുടെ അമ്മ ജാർഖണ്ഡ് സ്വദേശിയും അച്ഛൻ പശ്ചിമ ബംഗാൾ സ്വാദേശിയുമാണ്. 20 ദിവസം മുമ്പാണ് കുട്ടിയും അമ്മയും നാട്ടിലെത്തിയത്. ഇവർ ജോലി…

Read More

രക്ഷിതാക്കൾ ശസ്ത്രക്രിയ്യക്ക്‌ അനുമതി നല്‍കിയില്ല;പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും.

തിരുവനന്തപുരം: ഹൃദയസംബന്ധമായ അസുഖം മൂലം അടിയന്തര ചികിത്സ നടത്താൻ പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്ഷിതാക്കൾ അനുമതി നൽകാത്തതിനാൽ കുട്ടിയുടെ ശസ്ത്രക്രിയ നടത്തില്ല. ശസ്ത്രകിയ ചെയ്താൽ ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളും, ദീർഘകാലം നീണ്ട് നിൽക്കുന്ന ചികിത്സ എന്നിവ കാരണമാണ് രക്ഷിതാക്കൾ ശസ്ത്രക്രിയക്ക് സമ്മതം നൽകാഞ്ഞത്. കുഞ്ഞിനെ ഇന്ന് തന്നെ മലപ്പുറത്തെ ആശുപത്രിയിലേക്ക് മാറ്റും. വ്യാഴാഴ്ച അഞ്ച് മണിക്കൂർ കൊണ്ടാണ് നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് തിരുവനന്തപുരത്ത് പാഞ്ഞെത്തിയത്.…

Read More

കർണാടകയിൽ കനത്ത പോളിംഗ് ;താരപ്പോരാട്ടം നടക്കുന്ന മണ്ഡ്യയിൽ ഏറ്റവും കൂടുതൽ പോളിംഗ് ;കുറവ് ബെംഗളൂരു സെൻട്രലിൽ.

ബെംഗളൂരു : ആകെ 28 മണ്ഡലങ്ങളിൽ 14 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബംഗളൂരു മേഖലയിൽ ഒഴികെ കനത്ത കനത്ത പോളിംഗ് രേഖപ്പെടുത്തി. ശതമാനം 67.67. താരപ്പോരാട്ടം നടക്കുന്ന ഏറ്റവും കൂടുതൽ 79.98% കഴിഞ്ഞ തവണ ഇത് 71 ശതമാനമായിരുന്നു. എല്ലാ പ്രാവശ്യത്തെ പോലെ ബംഗളൂരു നഗരം മേഖലയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് ബാംഗ്ലൂർ സെൻട്രൽ 49.76 ശതമാനമാണ് പോളിംഗ് ഉടുപ്പി ചിക്കമഗളൂരു (75.26) ഹാസൻ (77.28) തുമുക്കുരു (77.01) എന്നിവിടങ്ങളിലും കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്

Read More
Click Here to Follow Us