തൂണിൽ വിള്ളൽ ഉണ്ടായി എന്നത് സത്യം;കൃത്യ സമയത്ത് കണ്ടെത്താൻ കഴിഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തം;മുഖ്യമന്ത്രി 3 ദിവസം മുൻപേ അറിഞ്ഞു; തേനീച്ചയെ പഴിപറഞ്ഞ് അപഹാസ്യരായി ബിഎംആർസിഎൽ.

ബെംഗളൂരു : പർപ്പിൾ ലൈൻ മെട്രോ യിൽ ഇന്നലെ രാവിലെ ഉണ്ടായ ഗതാഗത പ്രശ്നത്തെ കുറിച്ചും അതിന് കാരണമായ വിഷയങ്ങളെ കുറിച്ച് ഇന്നലെ വൈകുന്നേരത്തോടെ തന്നെ ബെംഗളൂരു വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ആ വിഷയത്തിന് കൂടുതൽ വ്യക്തത ലഭിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ ലഭ്യമാകുന്നത്.

ട്രിനിറ്റി സ്റ്റേഷന് സമീപമുള്ള 155 നമ്പർ തൂണിൽ വിള്ളൽ ഉണ്ട് എന്ന രീതിയിൽ സമുഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട വാർത്ത സത്യമാണ് എന്നതാണ് ഏറ്റവും പുതിയ സ്ഥിരീകരണം. തൂണിന്റെ കേടുപാടുകളെ സംബന്ധിച്ച വിവരം 3 ദിവസം മുൻപ് തന്നെ ലഭിച്ചിരുന്നു എന്നും തകരാറ് പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി കുമാരസ്വാമി ബെളഗാവിയിൽ വ്യക്തമാക്കി. വിദഗ്ദ സംഘം അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

അതേ സമയം തേനീച്ചക്കൂട് തിയറിയിൽ നിന്നും ബിഎം ആർ സി എൽ പിന്നോട്ട് പോയിട്ടുണ്ട്. വിള്ളൽ വളരെ ചെറുതാണെന്നും അത് പ്രധാന മേൽപ്പാലത്തെ ബാധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. തേനീച്ചക്കൂട് മാറ്റി പരിശോധിച്ചപ്പോഴാണ് വിള്ളൽ കണ്ടെത്തിയതെന്നാണ് പുതിയ വിശദീകരണം.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

അതേ സമയം പില്ലറിന് മുകളിൽ രണ്ട് പാലങ്ങൾ ഉറപ്പിച്ച സ്ഥലത്ത് ഉയര വ്യത്യാസമുണ്ട് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. അതേ പോലുള്ള നിർമ്മിതി മറ്റ് പല സ്റ്റേഷനുകളുടെ സമീപത്തുമുണ്ട്.

http://h4k.d79.myftpupload.com/archives/27594

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts